എടിഎം കൗണ്ടറില്‍ തീപിടിത്തം

എസ്ബിഐ കല്‍പ്പറ്റ ടൗണ്‍ ബ്രാഞ്ചിന്റെ താഴത്തെ നിലയിലുള്ള എടിഎം കൗണ്ടറിലാണ് തീപ്പിടിത്തമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രി പത്തേകാലോടെയായിരുന്നു സംഭവം.

Update: 2022-04-29 00:56 GMT

പ്രതീകാത്മക ചിത്രം

കല്‍പ്പറ്റ: വയനാട് കല്‍പ്പറ്റയില്‍ എടിഎം കൗണ്ടറില്‍ തീപിടിത്തം. എസ്ബിഐ കല്‍പ്പറ്റ ടൗണ്‍ ബ്രാഞ്ചിന്റെ താഴത്തെ നിലയിലുള്ള എടിഎം കൗണ്ടറിലാണ് തീപ്പിടിത്തമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രി പത്തേകാലോടെയായിരുന്നു സംഭവം.

എടിഎം കൗണ്ടറിന്റെ ഭാഗത്ത് നിന്ന് പുക ഉയരുന്നതു കണ്ട് ടൗണിലുള്ളവര്‍ അഗ്‌നിരക്ഷ സേനയെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചത്. കൗണ്ടറിനുള്ളില്‍ കംപ്യൂട്ടര്‍, സ്വിച്ച് ബോര്‍ഡ് എന്നിവയുള്ളിടത്താണ് തീപിടിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. പോലിസും സംഭവസ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി.

Tags:    

Similar News