കാസര്‍കോട്ട് വന്‍ കവര്‍ച്ച; എടിഎമ്മിലേക്ക് കൊണ്ടുവന്ന പണം കവര്‍ന്നു

Update: 2024-03-27 10:34 GMT

ഉപ്പള: കാസര്‍കോഡ് ഉപ്പളയില്‍ എടിഎമ്മിലേക്ക് കൊണ്ടുവന്ന പണം കവര്‍ന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം. 50 ലക്ഷം രൂപയോളം നഷ്ടപ്പെട്ടതായാണ് വിവരം. വാഹനത്തിന്റെ ചില്ല് തകര്‍ത്ത ശേഷം പണമടങ്ങിയ പെട്ടി എടുത്തുകൊണ്ടുപോയെന്നാണ് പരാതി. കെഎല്‍ 07 സിസി 0358 വാഹനത്തിലാണ് പണം കൊണ്ടുവന്നിരുന്നത്. സാധാരണയായി എടിഎമ്മിലേക്ക് പണം കൊണ്ടുപോവുമ്പോള്‍ സായുധ പോലിസ് സംരക്ഷണം ഉണ്ടാവാറുണ്ട്. എന്നാല്‍, ഈ വാഹനത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നില്ലെന്നാണ് പറയുന്നത്.

Tags: