Flash News

ചാവക്കാട്ട് യുവാക്കളെ തടഞ്ഞു നിര്‍ത്തി വെട്ടി

ചാവക്കാട്ട് യുവാക്കളെ തടഞ്ഞു നിര്‍ത്തി വെട്ടി
X




ചാവക്കാട്: മണത്തല പരപ്പില്‍ത്താഴത്ത് ബൈക്കില്‍ പോകുകയായിരുന്ന രണ്ടു യുവാക്കളെ തടഞ്ഞു നിര്‍ത്തി വെട്ടിപ്പരിക്കേല്‍പ്പിച്ചു. ചാവക്കാട് ആശുപത്രിറോഡിനടുത്ത് കക്കടവത്ത് പുതിയപുരക്കല്‍ നിസാറിന്റെ മകന്‍ ഷിയാസ് (21), കോട്ടപ്പടി പുതുവീട്ടില്‍ ബഷീറിന്റെ മകന്‍ ഫഹദ് (21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മുതുവുട്ടൂര്‍ രാജാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകീട്ട് 5.30ഓടേയാണ് സംഭവം. മണത്തല പരപ്പില്‍ത്താഴത്തുള്ള സുഹൃത്തിനെ കാണാന്‍ പോകവെ മാരകായുധങ്ങളുമായെത്തിയ 15ഓളം വരുന്ന സംഘം കാറിലും ബൈക്കുകളിലുമായെത്തി ഇരുവരേയും ആക്രമിക്കുകയായിരുന്നു. ഷിയാസിന് പുറത്താണ് വെട്ടേറ്റിട്ടുള്ളത്. രണ്ടു ക്ലബ്ബ് പ്രവര്‍ത്തകര്‍ തമ്മിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് കരുതുന്നു. ചാവക്കാട് പോലിസില്‍ പരാതി നല്‍കി
Next Story

RELATED STORIES

Share it