- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വാക്‌സിനേഷന്‍ പ്രശ്‌നങ്ങള്‍; ലീഗ് എംപിമാര്‍ കേന്ദ്രമന്ത്രിയെ കണ്ടു
ന്യൂഡല്‍ഹി: കേരളത്തില്‍ കൊവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട വിവിധ പ്രശ്‌നങ്ങളില്‍ അടിയന്തിര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മുസ് ലിം ലീഗ് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ ഇ ടി മുഹമ്മദ് ബഷീര്‍ എംപി, എം പി അബ്ദു സ്സമദ് സമദാനി എംപി എന്നിവര്‍ കേന്ദ്ര ആരോഗ്യ മന്ത്രി മന്‍ഷൂഖ് മന്ദാവ്യയെ നേരില്‍ കണ്ട് ചര്‍ച്ച നടത്തി. കേരളത്തില്‍ വന്‍ തോതിലുള്ള വാക്‌സിന്‍ ദൗര്‍ലഭ്യം അനുഭവപ്പെടുന്നുണ്ടെന്നും പല വാക്‌സിന്‍ വിതരണ കേന്ദ്രങ്ങളും സ്തംഭിച്ചെന്നും വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച സങ്കീര്‍ണതകള്‍ മൂലം ലക്ഷക്കണക്കിന് പ്രവാസികള്‍ യാത്ര ചെയ്യാന്‍ കഴിയാത്ത വിധം പ്രയാസത്തിലാണെന്നും അതിന് ഉടനെ പരിഹാരം കാണണമെന്നും സംഘം ആവശ്യപ്പെട്ടു.
വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യാന്‍ കഴിയാതെ സൗദിയിലെത്തുന്ന പ്രവാസികള്‍ക്ക് വലിയ തോതിലുള്ള പ്രശ്‌നങ്ങള്‍ അനുഭവപ്പെടുകയാണ്. വ്യകതമായ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തവര്‍ക്ക് സൗദിയില്‍ പ്രവേശിക്കാന്‍ കഴിയില്ലെന്ന കാര്യം തിരിച്ചറിഞ്ഞു അതിന് പരിഹാരം ഉണ്ടാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് ക്വാറന്റൈന്‍ ഇല്ലാതെ സൗദിയില്‍ പ്രവേശിക്കാമായിരുന്നെങ്കില്‍, ഇന്ത്യ നല്‍കുന്ന വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് സൗദി അറേബ്യയുടെ തവക്കല്‍നാ എന്ന ആപ്പില്‍ സ്വീകരിക്കാത്തതിനാല്‍ അവര്‍ക്ക് വീണ്ടും ക്വാറന്റൈനില്‍ പോവേണ്ട സാഹചര്യമാണ്. മാത്രമല്ല കനത്ത സാമ്പത്തിക ബാധ്യത വരുന്നുമുണ്ട്.
കേരളത്തില്‍ നിന്നു വിദേശത്തക്ക് പോവുന്ന ആളുകള്‍ക്ക് രണ്ടാം ഡോസ് എടുക്കുന്ന കാര്യത്തില്‍ കേരള സര്‍ക്കാര്‍, പ്രത്യേക വിഭാഗം എന്ന നിലയില്‍ നല്‍കിവരുന്ന പരിഗണന പ്രകാരം 28 ദിവസമാക്കി മാറ്റിയിരുന്നു. വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കു ജോലി നഷ്ടപ്പെടുമെന്ന അവസ്ഥ വരുമെന്നും അവര്‍ക്ക് രണ്ട് ഡോസുകള്‍ക്ക് ഇടയിലുള്ള ദൈര്‍ഘ്യം കുറയ്ക്കണമെന്നുള്ള ആവശ്യത്തിന്റെ അടിസ്ഥാനത്തില്‍ കേരള സര്‍ക്കാര്‍ നല്‍കിയ ഇളവായിരുന്നു അത്. എന്നാല്‍ ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിവരുന്ന സര്‍ട്ടിഫിക്കറ്റില്‍ അത് ഉള്‍ക്കൊള്ളാന്‍ കഴിയാത്തതിന്റെ ഫലമായി വന്ന പ്രതിസന്ധിയുമുണ്ട്.
ഇത്തരം കാര്യങ്ങളില്‍ ഇരു സര്‍ക്കാരുകളുടെയും ഉന്നത തലത്തിലുള്ള നയപരമായ ചര്‍ച്ചയിലൂടെ അടിയന്തരമായി പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു. കോവാക്‌സിന് സൗദി പോലുള്ള രാജ്യങ്ങളില്‍ അനുമതി ലഭിക്കാത്തത് കാരണം അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും എംപിമാരുടെ സംഘം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. വളരെ പെട്ടെന്ന് ഈ പ്രശ്‌നങ്ങളില്‍ പരിഹാരം കാണുമെന്നു മന്ത്രി എംപിമാര്‍ക്ക് ഉറപ്പ് നല്‍കി. കേരളത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന കൊവിഡ് രോഗികളുടെ എണ്ണം തന്നെയും അമ്പരപ്പിച്ചുവെന്നു മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ കേരള സര്‍ക്കാരിനെ സഹായിക്കാന്‍ പരമാവധി ചെയ്യുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയതായി എംപിമാര്‍ അറിയിച്ചു.
RELATED STORIES
കണ്ണൂര് ജില്ലയില് നാളെ പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്ത് കെഎസ്യു
11 Dec 2024 4:52 PM GMT2034 ലോകകപ്പ് സൗദിയില്‍; ഔദ്യോഗിക പ്രഖ്യാപനം വന്നു
11 Dec 2024 4:29 PM GMTപൊന്നാനിയില് അടച്ചിട്ട വീട് കുത്തിത്തുറന്ന് 350 പവന് സ്വര്ണം...
11 Dec 2024 4:21 PM GMTഖത്തറില് ചെക്ക് കേസില് തടവില് കഴിയുന്ന യുവാവിന് നിയമസഹായം...
11 Dec 2024 3:37 PM GMTകൂട്ടുകാരനൊപ്പം വാമനപുരം ആറ് കാണാനെത്തിയ പത്ത് വയസുകാരന്...
11 Dec 2024 3:28 PM GMTസിറിയയില് തടവുകാരെ പീഡിപ്പിച്ചവര്ക്ക് മാപ്പില്ലെന്ന് അബു മുഹമ്മദ്...
11 Dec 2024 3:16 PM GMT