Parliament News

ഇപിഎഫ് പെന്‍ഷന്‍കാര്‍ പെന്‍ഷന്‍ കമ്മ്യൂട്ടേഷന്‍ ചെയ്തതിന്റെ പേരില്‍ മരണംവരെ പെന്‍ഷനില്‍ നിന്നും തുകവെട്ടിക്കുറയ്ക്കുന്നത് നിര്‍ത്തലാക്കി

2008 സെപ്റ്റംബര്‍ 25ന് മുമ്പ് പെന്‍ഷന്‍ കമ്മ്യൂട്ടേഷന്‍ ചെയ്ത പെന്‍ഷന്‍കാര്‍ക്കെല്ലാം 15 വര്‍ഷം പൂര്‍ത്തിയാകുന്ന മുറയ്ക്ക് പെന്‍ഷനില്‍ നിന്നും കമ്മ്യൂട്ടേഷന്റെ പേരില്‍ കുറവുചെയ്തിരുന്ന തുക പുനഃസ്ഥാപിക്കും.

ഇപിഎഫ് പെന്‍ഷന്‍കാര്‍ പെന്‍ഷന്‍ കമ്മ്യൂട്ടേഷന്‍ ചെയ്തതിന്റെ പേരില്‍ മരണംവരെ പെന്‍ഷനില്‍ നിന്നും തുകവെട്ടിക്കുറയ്ക്കുന്നത് നിര്‍ത്തലാക്കി
X

ന്യൂഡല്‍ഹി: ഇപിഎഫ് പെന്‍ഷന്‍കാര്‍ പെന്‍ഷന്‍ കമ്മ്യൂട്ടേഷന്‍ ചെയ്തതിന്റെ പേരില്‍ മരണംവരെ പെന്‍ഷനില്‍ നിന്നും തുകവെട്ടിക്കുറയ്ക്കുന്നത് നിര്‍ത്തലാക്കണമെന്ന ആവശ്യം അംഗീകരിച്ച് ഉത്തരവായതായി എന്‍ കെ പ്രേമചന്ദ്രന്‍ എംപി അറിയിച്ചു. 2008 സെപ്റ്റംബര്‍ 25ന് മുമ്പ് പെന്‍ഷന്‍ കമ്മ്യൂട്ടേഷന്‍ ചെയ്ത പെന്‍ഷന്‍കാര്‍ക്കെല്ലാം 15 വര്‍ഷം പൂര്‍ത്തിയാകുന്ന മുറയ്ക്ക് പെന്‍ഷനില്‍ നിന്നും കമ്മ്യൂട്ടേഷന്റെ പേരില്‍ കുറവുചെയ്തിരുന്ന തുക പുനഃസ്ഥാപിക്കും. ഉത്തരവ് പ്രകാരം 2004 സെപ്റ്റംബര്‍ 25ന് മുമ്പ് കമ്മ്യൂട്ടേഷന്‍ ചെയ്ത എല്ലാ പെന്‍ഷന്‍കാരുടെയും പെന്‍ഷനില്‍ കുറവു ചെയ്ത തുക ഉടന്‍ പുനഃസ്ഥാപിക്കും. കമ്മ്യൂട്ടേഷന്‍ ചെയ്ത മറ്റുള്ളവര്‍ക്ക് 15 വര്‍ഷം തികയുന്ന മുറയ്ക്ക് പെന്‍ഷനില്‍ നിന്നും കമ്മ്യൂട്ടേഷന്റെ പേരില്‍ കുറവു ചെയ്യുന്ന തുക പുനഃസ്ഥാപിക്കുമെന്നും എംപി അറിയിച്ചു. കഴിഞ്ഞ ദിവസമാണ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്.

എന്‍ കെ പ്രേമചന്ദ്രന്‍ എംപി 16ാം ലോക്‌സഭയില്‍ അവതരിപ്പിച്ച ഇപിഎഫ് പെന്‍ഷന്‍കാരെ സംബന്ധിച്ചുള്ള സ്വകാര്യ പ്രമേയത്തിലെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു കമ്മ്യൂട്ട് ചെയ്ത തുക പ്രതിമാസ പെന്‍ഷനില്‍ നിന്ന് ഈടാക്കികഴിഞ്ഞാല്‍ പൂര്‍ണ പെന്‍ഷന്‍ പുനഃസ്ഥാപിക്കണമെന്നുള്ളത്. സ്വകാര്യപ്രമേയം ലോക്‌സഭ ഏഴ് ദിവസങ്ങളിലായി 9.2 മണിക്കൂര്‍ ചര്‍ച്ച ചെയ്തു. 27 അംഗങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഇപിഎഫ് പെന്‍ഷന്‍കാരുടെ വിഷയങ്ങളെ സംബന്ധിച്ച് സമഗ്ര പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ തൊഴില്‍വകുപ്പ് അഡീഷണല്‍ സെക്രട്ടറി ചെയര്‍പേഴ്‌സണായി ഹൈഎംപവേര്‍ഡ് മോണിറ്ററിംഗ് കമ്മിറ്റിയെ നിയോഗിച്ചു.

റിപ്പോര്‍ട്ട് ചര്‍ച്ചയ്ക്കായി സമര്‍പ്പിച്ചപ്പോള്‍ പ്രഥമ പരിഗണന നല്‍കി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട ഒന്നായിരുന്നു കമ്മ്യൂട്ടേഷന്റെ പേരില്‍ മരണം വരെ പെന്‍ഷന്‍ തുകവെട്ടിക്കുറയ്ക്കുന്നത് അവസാനിപ്പിച്ച് തുക പൂര്‍ണമായും പിടിച്ചുകഴിയുമ്പോള്‍ പൂര്‍ണ പെന്‍ഷന്‍ പുനഃസ്ഥാപിക്കണമെന്നുള്ളത്.

ആവശ്യം അംഗീകരിച്ച് കമ്മിറ്റി സര്‍ക്കാരിന് റിപോര്‍ട്ട്‌സമര്‍പ്പിച്ചു. റിപ്പോര്‍ട്ടിന്റെ ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതിന് കാലതാമസം ഉണ്ടായതിനാല്‍ വിഷയം നിരന്തരമായി സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു. 17ാം ലോക്‌സഭയുടെഎല്ലാ സമ്മേളനങ്ങളിലും വിഷയത്തിന്റെ ഗൗരവം ഉയര്‍ത്തിക്കാട്ടുവാനും കാലതാമസത്തില്‍ പ്രതിഷേധമറിയിക്കുകയുംചെയ്തു.

നിരന്തര ഇടപെടലുകളെ തുടര്‍ന്ന് ഓഗസ്റ്റ് മാസം ചേര്‍ന്ന ഇപിഎഫ് സെന്‍ട്രല്‍ ബോര്‍ഡ്ഓഫ് ട്രസ്റ്റീസിന്റെ യോഗം കമ്മ്യൂട്ടേഷന്റെ പേരില്‍ പെന്‍ഷനില്‍ വെട്ടിക്കുറയ്ക്കുന്ന തുക 15 വര്‍ഷം കഴിയുമ്പോള്‍ പുനസ്ഥാപിക്കണമെന്നുള്ള തീരുമാനം കൈക്കൊണ്ടു. വകുപ്പ് മന്ത്രി ചെയര്‍മാനായ ഇപിഎഫിന്റെ പരമാധികാര നയരൂപീകരണ സമിതിയായ സിബിറ്റിയുടെ തീരുമാന പ്രകാരമുള്ള വിജ്ഞാപനം പുറപ്പെടുവിക്കുന്നതില്‍ ഇപിഎഫ് കാലതാമസംവരുത്തി.

2020 ഫെബ്രുവരിയില്‍ചേര്‍ന്ന ലോക്‌സഭയുടെ സമ്മേളനത്തില്‍ മന്ത്രി ചെയര്‍മാനായ സിബിറ്റിയുടെതീരുമാനം നടപ്പാക്കുന്നതില്‍ ഇപിഎഫ്ഒയുടെ ഭാഗത്തുനിന്നുണ്ടാകുന്ന കാലതാമസത്തിനെതിരേ എന്‍ കെ പ്രേമചന്ദ്രന്‍ എം പിശക്തമായ പ്രതിഷേധം അറിയിക്കുകയുംഅടിയന്തിരമായി വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

വിജ്ഞാപനം പുറപ്പെടുവിക്കാനുള്ള നടപടി സ്വീകരിക്കാമെന്ന് മന്ത്രി സഭയില്‍ ഉറപ്പുനല്‍കി. അതിന്‍ പ്രകാരമാണ് കഴിഞ്ഞ ദിവസം ഗസറ്റില്‍വിജ്ഞാപനം ചെയ്തത്. കേരളത്തിലെ കശുവണ്ടി തൊഴിലാളികള്‍ ഉള്‍പ്പെടെ പത്ത് ലക്ഷത്തോളംവരുന്ന മുതിര്‍ന്ന പൗരന്‍മാരായ ഇപിഎഫ് പെന്‍ഷന്‍കാര്‍ക്ക് പ്രയോജനപ്രദമാണ് ഈ ഉത്തരവ്. പെന്‍ഷന്‍കാര്‍ക്ക് ആശ്വാസകരമായ ഉത്തരവിനെ എംപി സ്വാഗതംചെയ്തു.

2014ലെ സ്‌കീമിന്റെ ഭേദഗതി പ്രകാരം പെന്‍ഷന് യോഗ്യത നേടണമെങ്കില്‍ 10 വര്‍ഷത്തെ തുടര്‍ച്ചയായ സര്‍വ്വീസ് എന്നതിനു പകരം 3652 ഹാജര്‍ വേണമെന്ന് വ്യവസ്ഥ ചെയ്തു. കശുവണ്ടിതൊഴിലാളികള്‍ ഉള്‍പ്പെടെ ആയിരകണക്കിന് തൊഴിലാളികള്‍ പെന്‍ഷന് അര്‍ഹരല്ലാതായി. 3652 ഹാജര്‍ ദിനങ്ങള്‍ എന്നത് മാറ്റി 10 വര്‍ഷം എന്നത് പുനഃസ്ഥാപിക്കുന്നതിനുള്ളതീരുമാനം കൈക്കൊള്ളുന്നതിന് സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കിയത് എന്‍ കെ പ്രേമചന്ദ്രന്‍ എം.പി യുടെ ഇടപെടലുകളാണ്.

ഹൈഎംപവേര്‍ഡ്‌മോണിറ്ററിംഗ് കമ്മിറ്റി പരിഗണിച്ച മിനിമം പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുക, യഥാര്‍ത്ഥ ശമ്പളത്തിന്റെ അടിസ്ഥാനത്തിലുള്ളകൂടുതല്‍ പെന്‍ഷന്‍ നല്‍കുവാനുള്ളഎന്ന കോടതി ഉത്തരവ് നടപ്പാക്കുക, ഇതരക്ഷേമപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുക തുടങ്ങിയവ സംബന്ധിച്ചുള്ള വിജ്ഞാപനവും അടിയന്തിരമായി പുറപ്പെടുവിക്കണമെന്നും എന്‍ കെ പ്രേമചന്ദ്രന്‍ എംപി ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it