ഓസീസിന് ജയിക്കാന്‍ വേണ്ടത് 326 റണ്‍സ്; എന്നാല്‍ ഏഴ് വിക്കറ്റെടുത്താല്‍ പാകിസ്താന് ജയം സുനിശ്ചിതം


ദുബയ്: പാകിസ്താനും ആസ്‌ത്രേലിയയും തമ്മില്‍ നടക്കുന്ന ആദ്യ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. ഇനി ഒരു ദിവസം മാത്രം ബാക്കി നില്‍ക്കേ രണ്ടാം ഇന്നിങ്‌സില്‍ ആസ്‌ത്രേലിയക്ക് 326 റണ്‍സ് കൂടി കണ്ടെത്താനായാല്‍ ആദ്യ ടെസ്റ്റില്‍ ജയം സ്വന്തമാക്കാം. എന്നാല്‍ ആസ്‌ത്രേലിയയുടെ ശേഷിക്കുന്ന ഏഴ് വിക്കറ്റ് വീഴ്ത്താനായാല്‍ ആദ്യ ടെസ്റ്റ് പാകിസ്താനും നേടാം. പാകിസ്താന്റെ 462 എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ആസ്‌ത്രേലിയ നാലാം ദിവസം കളിയവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സെന്ന നിലയിലാണ്. 50 റണ്‍സുമായി ഉസ്മാന്‍ ഖവാജയും 34 റണ്‍സുമായി ട്രാവിസ് ഹെഡുമാണ് ക്രീസില്‍.
നേരത്തേ നാലാം ദിനം മൂന്നിന് 45 എന്ന നിലയില്‍ നിന്ന് ബാറ്റിങ് പുനരാരംഭിച്ച പാകിസ്താന്‍ ആറിന് 181 എന്ന റണ്‍സിലെത്തിയപ്പോള്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഇമാമുല്‍ ഹഖും (48) ആസാദ് ഷഫീഖുമാണ് (41) ടീമിന് വേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. നേരത്തേ ആദ്യ ഇന്നിങ്‌സ് അവസാനിക്കുമ്പോള്‍ പാകിസ്താന്‍ 280 റണ്‍സിന്റെ ലീഡ് നേടിയിരുന്നു.

RELATED STORIES

Share it
Top