Web & Social

മെസേജ് ഫോര്‍വേര്‍ഡിങില്‍ കൂടുതല്‍ നിയന്ത്രണമേര്‍പ്പെടുത്തി വാട്ട്‌സാപ്പ്

ആറ് മാസം മുമ്പ് ഇന്ത്യയില്‍ നടപ്പില്‍ വരുത്തിയ, ഒരു സമയം അഞ്ച് പേര്‍ക്ക് മാത്രം ഫോര്‍വേര്‍ഡിങ് എന്ന നിയന്ത്രണം ഇന്നലെ മുതലാണ് വാട്ട്‌സാപ്പ് എല്ലാ രാജ്യങ്ങളിലും ബാധകമാക്കിയത്.

മെസേജ് ഫോര്‍വേര്‍ഡിങില്‍ കൂടുതല്‍ നിയന്ത്രണമേര്‍പ്പെടുത്തി വാട്ട്‌സാപ്പ്
X

വ്യാജ വാര്‍ത്തകളുടെ അതിവേഗത്തിലുള്ള പ്രചരണം തടയുന്നതിന്റെ ഭാഗമായി വാട്ട്‌സാപ്പ് ഇന്ത്യയില്‍ കൊണ്ടുവന്ന നിയന്ത്രണം ലോകത്തെ എല്ലാ രാജ്യങ്ങളിലും ബാധകമാക്കി. ആറ് മാസം മുമ്പ് ഇന്ത്യയില്‍ നടപ്പില്‍ വരുത്തിയ, ഒരു സമയം അഞ്ച് പേര്‍ക്ക് മാത്രം ഫോര്‍വേര്‍ഡിങ് എന്ന നിയന്ത്രണം ഇന്നലെ മുതലാണ് വാട്ട്‌സാപ്പ് എല്ലാ രാജ്യങ്ങളിലും ബാധകമാക്കിയത്. മീഡിയ മെസേജുകളില്‍ ക്വിക്ക് ഫോര്‍വേര്‍ഡിങ് ബട്ടന്‍ ഒഴിവാക്കുകയും ചെയ്തു.

ഇന്ത്യയില്‍ നടന്ന പല ആള്‍ക്കൂട്ട കൊലകള്‍ക്കും പ്രേരകമായത് സോഷ്യല്‍ മീഡിയ വഴി പ്രചരിച്ച വ്യാജ സന്ദേശങ്ങളാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ വാട്ട്‌സാപ്പ് മെസേജ് ഫോര്‍വേര്‍ഡിങ് നിയന്ത്രണം കൊണ്ടുവന്നത്. ഇത് ഫോര്‍വേര്‍ഡ് മെസേജുകളുടെ എണ്ണത്തില്‍ വന്‍തോതില്‍ കുറവ് വരുത്തിയതായി വ്യക്തമായതിനെ തുടര്‍ന്നാണ് ലോകവ്യാപകമാക്കാന്‍ വാട്ട്‌സാപ്പ് തീരുമാനിച്ചത്.

Next Story

RELATED STORIES

Share it