Top

You Searched For "kalamassery"

കളമശ്ശേരിയില്‍ ക്വാറന്റീന്‍ ഡ്യൂട്ടിയിലായിരുന്ന പോലിസുകാരന് കൊവിഡ്

18 Jun 2020 4:08 AM GMT
ഹോം ക്വാറന്റീന്‍, ഇന്‍സ്റ്റിറ്റിയൂഷന്‍ ക്വാറന്റീന്‍ ഡ്യുട്ടി നോക്കിയിരുന്ന ഇദ്ദേഹത്തിന് ഈ മാസം 15 നാണു രോഗലക്ഷണം കണ്ടത്.

കളമശേരി പോലിസ് സ്‌റ്റേഷന് സമീപം തീപിടുത്തം; പോലിസ് പിടിച്ചെടുത്ത വാഹനങ്ങള്‍ കത്തി നശിച്ചു

22 Feb 2020 6:07 AM GMT
ഇന്ന് രാവിലെ 10 മണിയോടെയാണ് തിപീടുത്തമുണ്ടായത്.വിവിധ കേസുകളുടെ ഭാഗമായി പോലിസ് പിടിച്ചെടുത്ത വാഹനങ്ങള്‍ സൂക്ഷിച്ചിരുന്ന സ്ഥലത്താണ് തീപിടുത്തമുണ്ടായത്.നിരവധി ബൈക്കുകള്‍,മൂന്നു ഓട്ടോറിക്ഷകള്‍, രണ്ടു കാറുകള്‍ എന്നിവ അടക്കമുള്ള വാഹനങ്ങളാണ് കത്തി നശിച്ചത്.പോലിസ് വിവരമറിയിച്ചതനുസരിച്ച് ഏലൂരില്‍ നിന്നും അഗ്നിശമന സേന വിഭാഗം എത്തി അരമണിക്കൂറോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ അണയ്ക്കാന്‍ സാധിച്ചത്

ടെക്‌നോസിറ്റി ഡിസംബര്‍ 23 ന് കളമശേരിയില്‍ പ്രവര്‍ത്തനമാരംഭിക്കും

18 Dec 2019 1:23 PM GMT
ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്റര്‍നെറ്റ് കണക്ടിവിറ്റി, ഇടമുറിയാതെയുള്ള വൈദ്യുതി, യുപിഎസ്, ജനറേറ്റര്‍ എന്നിവയുടെ ലഭ്യത, പൊതുവായ റിസപ്ഷന്‍, ഫ്രണ്ട് ഓഫീസ്, മീറ്റിംഗ് റൂം, ഡിസ്‌കഷന്‍ റൂം തുടങ്ങിയ സൗകര്യങ്ങള്‍ക്കൊപ്പം ശീതികരിച്ച ലാബിനുള്ളില്‍ സ്വകാര്യതയ്ക്കായി വേര്‍തിരിച്ച കാബിനുകളും ടെക്‌നോസിറ്റിയില്‍ സംരംഭകര്‍ക്ക് ലഭിക്കും. കേരള സ്റ്റാര്‍ട്ട്അപ്പ് മിഷന്‍, നാസ്‌കോം, കേരള ഐടി മിഷന്‍, കെഎസ്‌ഐഡിസി തുടങ്ങിയ സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ സംവിധാനങ്ങളുടെ പിന്തുണയും ടെക്‌നോസിറ്റിയിലെ സംരംഭകര്‍ക്ക് ഉണ്ടായിരിക്കും.ന്യൂതന ആശയങ്ങളുമായി എത്തുന്ന നവസംരംഭകര്‍ക്ക് ആശയങ്ങളെ ഉല്‍പ്പന്നമോ സേവനമോ ആയി വളര്‍ത്തിയെടുക്കുന്നതിന് അനുഭവ പരിചയമുള്ള മെന്റര്‍മാരെ ഉള്‍പ്പെടുത്തി ടെക്‌നോളജി ക്ലിനിക്കുകളും ടെക്‌നോസിറ്റിയില്‍ ഉണ്ടായിരിക്കും

ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം സംഘടിപ്പിക്കുന്ന ഹജ്ജ് ക്യാംപ് നാളെ

19 Jun 2019 1:51 PM GMT
നാളെ കളമശ്ശേരി ഞാലകം ജുമാ മസ്ജിദ് ഹാളിലാണ് ക്യാംപ് സംഘടിപ്പിച്ചിരിക്കുന്നത്. ക്യാംപിലെത്തുന്നവര്‍ക്ക് വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഹജ്ജിന്റെ ആത്മാവ്, ഹജ്ജ് നിര്‍വഹണം എങ്ങനെ, ആരോഗ്യ സംരക്ഷണവും സുരക്ഷയും, യാത്രയിലും ഹജ്ജിലും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ പരിചയസമ്പന്നരായവര്‍ ക്ലാസെടുക്കും

നിപ കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍ ഇനി മുതല്‍ കളമശേരി മെഡിക്കല്‍ കോളജിലും

6 Jun 2019 1:14 PM GMT
പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ അധികൃതരുടെ സഹായത്തോടെയാണ് പോയിന്റ് ഓഫ് കെയര്‍ ലാബ് സൗകര്യം മെഡിക്കല്‍ കോളജിലെ മൈക്രോ ബയോളജി ലാബില്‍ ഒരുക്കിയിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.ആര്‍ടിപിസിആര്‍ മെഷീന്‍ ഉപയോഗിച്ചുള്ള ലാബ് ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെ പ്രവര്‍ത്തന സജ്ജമായി. ആവശ്യമുള്ള മരുന്നുകളും ഉപകരണങ്ങളും പൂനെയില്‍ നിന്നും എത്തിച്ചു. 30 രോഗികളെ ഒരേ സമയം ചികില്‍സിക്കാവുന്നതും എക്സ് റേ, അള്‍ട്രാ സൗണ്ട് സ്‌കാനിംഗ്, ഇ.സി.ജി, വെന്റിലേറ്റര്‍, 24 മണിക്കൂര്‍ നിരീക്ഷണം എന്നീ സൗകര്യങ്ങളും മെഡിക്കല്‍ കോളജില്‍ തയ്യാറായി.

കളമശ്ശേരി ബസ് കത്തിക്കല്‍ കേസ്: വിചാരണ ജൂണ്‍ 14ലേക്കു മാറ്റി

25 May 2019 6:58 PM GMT
സംഭവത്തില്‍ അബ്്ദുന്നാസിര്‍ മഅ്ദനിയുടെ ഭാര്യ സൂഫിയ മഅ്ദനി ഉള്‍പ്പെടെ 13 പ്രതികള്‍ക്കെതിരേയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) കുറ്റപത്രം നല്‍കിയത്

അധിക വോട്ട് കണ്ടെത്തിയ കളമശേരിയിലെ ബുത്തില്‍ റീ പോളിംഗ് തുടങ്ങി; പ്രതീക്ഷയോടെ സ്ഥാനാര്‍ഥികള്‍

30 April 2019 3:56 AM GMT
ഈസ്റ്റ് കടുങ്ങല്ലൂര്‍ സര്‍വ്വീസ് കോ-ഓപറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിലാണ് റീ പോളിങ് നടക്കുന്നത്. രാവിലെ ഏഴു മുതല്‍ വോട്ടിംഗ് ആരംഭിച്ചു. വൈകിട്ട് ആറുവരെയാണ് വോട്ടിംഗ് നടക്കുന്നത്. വോട്ടര്‍മാരുടെ ഇടതു കൈയിലെ നടുവിരലിലാണ് മഷി പുരട്ടുക. യുഡിഎഫ് സ്ഥാനാര്‍ഥി ഹൈബി ഈഡന്‍,എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി രാജീവ്,എസ്ഡിപി ഐ സ്ഥാനാര്‍ഥി വി എം ഫൈസല്‍,എന്‍ഡിഎ സ്ഥാനാര്‍ഥി അല്‍ഫോന്‍സ് കണ്ണന്താനം എന്നിവര്‍ രാവിലെ തന്നെ ബൂത്തില്‍ സന്ദര്‍ശനം നടത്തി.

അധിക വോട്ട് കണ്ടെത്തിയ കളമശേരിയിലെ ബൂത്തില്‍ നാളെ റീ പോളിങ്

29 April 2019 10:12 AM GMT
ഈസ്റ്റ് കടുങ്ങല്ലൂര്‍ സര്‍വ്വീസ് കോ-ഓപറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിലാണ് റീ പോളിങ് നടക്കുക. പോള്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ വോട്ട് വോട്ടിങ് യന്ത്രത്തില്‍ കാണിച്ചതിനെ തുടര്‍ന്നാണ് ഏപ്രില്‍ 23ന് ഈ ബൂത്തില്‍ നടന്ന വോട്ടെടുപ്പ് അസാധുവാക്കിയത്. പോളിങ് അവസാനിച്ച ശേഷം വോട്ടിങ് യന്ത്രം പരിശോധിച്ചപ്പോള്‍ 43 അധിക വോട്ടുകള്‍ കണ്ടെത്തി ഇതേ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം ബൂത്തില്‍ റീപോളിങ് നിശ്ചയിച്ചത്

കളമശ്ശേരിയിലെ 83ാം നമ്പര്‍ ബൂത്തില്‍ 30ന് റീ പോളിങ്

26 April 2019 4:09 PM GMT
ഇവിടെ വോട്ടെടുപ്പ് കഴിഞ്ഞപ്പോഴാണ് പോള്‍ ചെയ്തതിനേക്കാള്‍ 43 വോട്ടുകള്‍ കൂടുതല്‍ കണ്ടത്

കളമശേരിയുടെ അഭിവാദനം ഏറ്റുവാങ്ങി വി എം ഫൈസല്‍

12 April 2019 5:45 PM GMT
വിവിധ ഭാഗങ്ങളിലൂടെ വോട്ടഭ്യര്‍ഥിച്ച് വി എം ഫൈസല്‍ നടത്തിയ റോഡ് ഷോയ്ക്ക് ഹൃദ്യമായ സ്വീകരണമാണ് നാട്ടുകാരും പ്രവര്‍ത്തകരും നല്‍കിയത്.മനാര്‍ ജങ്ഷനില്‍ നിന്നും രാവിലെ തുടക്കം കുറിച്ച റോഡ് ഷോ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനും മണ്ഡലം പ്രസിഡന്റുമായ സി എസ് ഷാനവാസ് ഫ്‌ളാഗ് ഓഫ് ചെയ്തു. കുഞ്ഞുണ്ണിക്കര, ഉളിയന്നൂര്‍, മുപ്പത്തടം, ഏലൂക്കര, എടയാര്‍, പാനായിക്കുളം, എരമം, ഏലൂര്‍, പാതാളം, കടുങ്ങല്ലൂര്‍ പ്രദേശങ്ങളില്‍ പര്യടനം നടത്തി കടുങ്ങല്ലൂര്‍ പഞ്ചായത്ത് ജംങ്ഷനില്‍ സമാപിച്ചു

ബൈക്ക് മീഡിയനില്‍ ഇടിച്ച് മറിഞ്ഞ് യുവാക്കള്‍ മരിച്ചു

22 March 2019 6:04 PM GMT
ആലപ്പുഴ ചിങ്ങോലി സ്വദേശികളായ മൊഹ്സിന്‍ (24),ലാല്‍ കൃഷ്ണ (25) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 12 മണിയോടെ ഭക്ഷണം വാങ്ങി താമസസ്ഥലത്തേക്ക് മടങ്ങുമ്പോള്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് കളമശേരി മെഡിക്കല്‍ കോളജിനു സമീപം മീഡിയനില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്.

ഹൃദയാഘാതത്തെ തുടര്‍ന്ന് കളമശ്ശേരി സ്വദേശി ജിദ്ദയില്‍ മരിച്ചു

11 Feb 2019 10:40 AM GMT
ജിദ്ദ: എറണാകുളം കളമശ്ശേരി ശാന്തിനഗറില്‍ വയറാമിത്തല്‍ ഹമീദിന്റെ മകന്‍ നിസാര്‍(49) ഹൃദയാഘാതത്തെ തുടര്‍ന്ന് ജിദ്ദയില്‍ മരിച്ചു. 25 വര്‍ഷമായി സൗദിയിലുള്ള ഇ...
Share it