കെ എസ് ഷാന്റെ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി

കൊച്ചി: ആര്‍എസ്എസ്സുകാര്‍ വെട്ടിക്കൊലപ്പെടുത്തിയ എസ് ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹമാണ് രാവിലെയോടെ കളമശ്ശേരിയിലേക്ക് കൊണ്ടുപോയത്. ആദ്യം ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താനായിരുന്നു തീരുമാനം.
എന്നാല്‍, ആലപ്പുഴയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് പോലിസിന്റെ ആവശ്യാര്‍ഥമാണ് പോസ്റ്റ്‌മോര്‍ട്ടം കളമശ്ശേരിയിലേക്ക് മാറ്റിയത്. ശനിയാഴ്ച രാത്രി 7.30ന് മണ്ണഞ്ചേരി കപ്പേടത്തുവച്ചാണ് കെ എസ് ഷാനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയത്.
നിരവധി വെട്ടുകളേറ്റ കെ എസ് ഷാനെ ആദ്യം ആലപ്പുഴയിലെ സ്വകാര്യാശുപത്രിയിലും തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. മെഡിക്കല്‍ ട്രസ്റ്റില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയാണ് മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയത്. സംഭവമറിഞ്ഞ് നാടിന്റെ നാനാഭാഗത്തുനിന്ന് നിരവധി പ്രവര്‍ത്തകരും നേതാക്കളുമാണ് മൃതദേഹം ഏറ്റുവാങ്ങാനായി ആശുപത്രിയിലെത്തിയത്.
RELATED STORIES
സിപിഎം നേതാവിന്റെ 'തട്ടമഴിപ്പിക്കല്' പ്രസംഗത്തിനെതിരേ വ്യാപക...
2 Oct 2023 6:26 PM GMTമഹാരാഷ്ട്രയിലെ ആശുപത്രിയില്‍ കൂട്ടമരണം; 24 മണിക്കൂറിനിടെ...
2 Oct 2023 5:44 PM GMTവെള്ളപ്പൊക്കം; കോട്ടയം താലൂക്കില് നാളെ സ്കൂളുകള്ക്ക് അവധി
2 Oct 2023 5:32 PM GMTകര്ണാടകയിലെ ശിമോഗയില് നബിദിന റാലിക്കു നേരെ ആക്രമണം; സംഘര്ഷം,...
2 Oct 2023 2:09 PM GMTഏഷ്യന് ഗെയിംസില് വനിതകളുടെ ലോങ് ജമ്പില് ആന്സി സോജന് വെള്ളി
2 Oct 2023 1:59 PM GMTആഗോള റാങ്കിങില് അഫ്ഗാന് കറന്സി ഒന്നാമത്
2 Oct 2023 11:27 AM GMT