Sub Lead

ഉപതിരഞ്ഞെടുപ്പിലും എല്‍ഡിഎഫിനു മേല്‍ക്കൈ; കളമശ്ശേരിയില്‍ അട്ടിമറി ജയം; തില്ലങ്കേരിയില്‍ മികച്ച ഭൂരിപക്ഷം

ഉപതിരഞ്ഞെടുപ്പിലും എല്‍ഡിഎഫിനു മേല്‍ക്കൈ; കളമശ്ശേരിയില്‍ അട്ടിമറി ജയം; തില്ലങ്കേരിയില്‍ മികച്ച ഭൂരിപക്ഷം
X


കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷനില്‍ നിന്നു ജയിച്ച സിപിഎം സ്ഥാനാര്‍ഥി അഡ്വ. ബിനോയ് കുര്യന്‍

കൊച്ചി: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളുടെ മരണവും മറ്റു കാരണങ്ങളും കൊണ്ട് ഉപതിരഞ്ഞെടുപ്പ് നടത്തിയ സ്ഥലങ്ങളിലും എല്‍ഡിഎഫിനു മേല്‍ക്കൈ. കളമശ്ശേരി നഗരസഭയിലെ 37ാം വാര്‍ഡില്‍ എല്‍ഡിഎഫ് അട്ടിമറി ജയം നേടി. 25 വര്‍ഷമായി മുസ് ലിം ലീഗ് ജയിക്കുന്ന സീറ്റില്‍ ഇക്കുറി ഇടത് സ്വതന്ത്രന്‍ റഫീഖ് മരക്കാറാണ് 64 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചത്. റഫീഖ് മരക്കാറിനു 308 വോട്ട് ലഭിച്ചപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി വി എസ് സമീലിനു 244 വോട്ടും കോണ്‍ഗ്രസ് വിമതന്‍ ഷിബു സിദ്ദീഖ് 207 വോട്ടും നേടി. സ്ഥാനാര്‍ഥിയുടെ മരണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. നിലവിലെ കക്ഷിനില പ്രകാരം നഗരസഭയില്‍ ഭരണമാറ്റത്തിനു സാധ്യതയില്ലെങ്കിലും അവിശ്വാസം കൊണ്ടുവന്നാല്‍ വിമതര്‍ യുഡിഎഫിനെ കൈവിടുകയാണെങ്കില്‍ കനത്ത മല്‍സരം നടക്കും.

വോട്ടെണ്ണല്‍ കേന്ദ്രം

നിലവില്‍ യുഡിഎഫിന് 21ഉം എല്‍ഡിഎഫിന് 20ഉം സീറ്റുകളാണുള്ളത്. കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെ തില്ലങ്കേരി ഡിവിഷനിലും എല്‍ഡിഎഫ് മികച്ച വിജയമാണ് നേടിയത്. ആകെ പോള്‍ ചെയ്ത 32356 വോട്ടുകളില്‍ പോസ്റ്റല്‍ വോട്ടുകള്‍ കൂടാതെ സിപിഎമ്മിലെ അഡ്വ. ബിനോയ് കുര്യന്‍ 18524 നേടി വിജയിച്ചപ്പോള്‍ യുഡിഎഫിലെ ലിന്‍ഡ ജെയിംസിനു 11650 വോട്ടുകളാണ് ലഭിച്ചത്. ബിജെപിയുടെ കെ ജയപ്രകാശ് 1329, ലിന്‍ഡ ബാബു 419, മൈക്കിള്‍ 99, നാരായണ സൗാമൃ 76, ലിന്‍ഡ എം 259 എന്നിങ്ങനെയാണ് വോട്ടുനില.

തൃശൂര്‍ കോര്‍പറേഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ രാമനാഥന്‍ 993 വോട്ടിന്റെ ഭൂരിപക്ഷത്തിന് ഡിവിഷന്‍ പിടിച്ചെടുത്തു. എല്‍ഡിഎഫ് സ്വതന്ത്രന്‍ അഡ്വ. മഠത്തില്‍ രാമന്‍കുട്ടിയെയാണ് തോല്‍പ്പിച്ചത്. ഇവിടെ കോണ്‍ഗ്രസ് വിമതന്‍ എം കെ വര്‍ഗീസിനെ മേയറാക്കിയാണ് എല്‍ഡിഎഫ് കോര്‍പറേഷന്‍ ഭരണം പിടിച്ചത്. രണ്ടു വര്‍ഷത്തേക്കാണ് മേയര്‍ പദവി വര്‍ഗീസിന് വാഗ്ദാനം ചെയ്തത്. മേയര്‍ പദവി നല്‍കാമെന്ന യുഡിഎഫ് വാഗ്ദാനം വര്‍ഗീസ് അംഗീകരിച്ചാല്‍ കോര്‍പറേഷനില്‍ ഭരണമാറ്റത്തിന് സാധ്യതയുണ്ട്. ചെട്ടികുളങ്ങര ഏഴാം വാര്‍ഡിലും ജയം എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കൊപ്പമാണ്. രോഹിത് എം പിള്ള 464 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. കോഴിക്കോട് മാവൂര്‍ ഗ്രാമപഞ്ചായത്ത് താത്തൂര്‍ പൊയില്‍ വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ സി വസന്തി (വാസന്തി വിജയന്‍) 27 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ചു. യുഡിഎഫിനും എല്‍ഡിഎഫിനും തുല്യസീറ്റ് ലഭിച്ച തിരഞ്ഞെടുപ്പില്‍ ആര്‍എംപി പിന്തുണ ഐക്യമുന്നണിയാണ് അധികാരത്തിലുള്ളത്. കൊല്ലം പന്മന ഗ്രാമപ്പഞ്ചായത്ത് പറമ്പിമുക്ക് വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി നൗഫല്‍ 323 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ചു.

LDF dominates in by-elections; Coup victory in Kalamassery; best majority in Thillankeri

Next Story

RELATED STORIES

Share it