കളമശ്ശേരിയില്‍ ക്വാറന്റീന്‍ ഡ്യൂട്ടിയിലായിരുന്ന പോലിസുകാരന് കൊവിഡ്
ഹോം ക്വാറന്റീന്‍, ഇന്‍സ്റ്റിറ്റിയൂഷന്‍ ക്വാറന്റീന്‍ ഡ്യുട്ടി നോക്കിയിരുന്ന ഇദ്ദേഹത്തിന് ഈ മാസം 15 നാണു രോഗലക്ഷണം കണ്ടത്.
BY SRF18 Jun 2020 4:08 AM GMT

X
SRF18 Jun 2020 4:08 AM GMT
കൊച്ചി: കളമശ്ശേരിയിലെ സിവില്‍ പോലിസ് ഓഫിസര്‍ക്ക് കൊവിഡ് ബാധ. എറണാകുളം സ്വദേശിയായ പോലിസ് ഉദ്യോഗസ്ഥനാണ് രോഗം സ്ഥിരീകരിച്ചത്. ഹോം ക്വാറന്റീന്‍, ഇന്‍സ്റ്റിറ്റിയൂഷന്‍ ക്വാറന്റീന്‍ ഡ്യുട്ടി നോക്കിയിരുന്ന ഇദ്ദേഹത്തിന് ഈ മാസം 15 നാണു രോഗലക്ഷണം കണ്ടത്. ഇതേത്തുടര്‍ന്ന് സ്രവപരിശോധന നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. എവിടെനിന്നാണ് ഇദ്ദേഹത്തിന് രോഗം ബാധിച്ചതെന്ന് വ്യക്തമായിട്ടില്ല.
ഇദ്ദേഹത്തെ കളമശ്ശേരി കൊവിഡ് സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജൂണ്‍ 13ന് ഇയാളോടൊപ്പം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ആറ് പോലിസുകാരെ നിരീക്ഷണത്തിലേക്ക് മാറ്റും. കളമശ്ശേരി സ്‌റ്റേഷനില്‍ മുഴുവന്‍ പോലിസുകാര്‍ക്കും കൊവിഡ് ടെസ്റ്റ് നടത്താനാണ് നിലവിലെ തീരുമാനം.
Next Story
RELATED STORIES
ഒഡീഷയില് തീവണ്ടികള് കൂട്ടിയിടിച്ചു; 50 പേര് മരിച്ചു; 175 ലധികം...
2 Jun 2023 4:42 PM GMTബെന്സിമ റയല് മാഡ്രിഡ് വിടില്ല; സൗദി സംബന്ധ വാര്ത്തകള് നുണ
2 Jun 2023 3:56 PM GMTട്രെയിനിന് തീയിട്ടത് പ്രസോന്ജിത് സിക്ദര് തന്നെ; പണം ലഭിക്കാത്ത...
2 Jun 2023 2:12 PM GMT'ബ്രിജ്ഭൂഷനെ ജൂണ്‍ 9നകം അറസ്റ്റ് ചെയ്യണം, ഇല്ലെങ്കില്...';...
2 Jun 2023 1:15 PM GMTഹജ്ജ് ക്യാംപ് സംസ്ഥാനതല ഉദ്ഘാടനം നാളെ കണ്ണൂരില്; ആദ്യ വിമാനം ഞായറാഴ്ച ...
2 Jun 2023 12:55 PM GMTഷാരോണ് വധക്കേസില് ഒന്നാം പ്രതി ഗ്രീഷ്മയുടെ ജാമ്യാപേക്ഷ തള്ളി
2 Jun 2023 12:47 PM GMT