Top

You Searched For " trial"

കന്യാസ്ത്രീ ബലാത്സംഗക്കേസ്: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വിചാരണ ഇന്ന് തുടങ്ങും; കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി വാദം കേള്‍ക്കും, മാധ്യമ റിപോര്‍ട്ടിങിന് വിലക്ക്

16 Sep 2020 1:43 AM GMT
കുറുവിലങ്ങാട് മഠത്തില്‍ വച്ച് 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.

നടിയെ ആക്രമിച്ച കേസ്: സാക്ഷി വിസ്താരത്തിന് കുഞ്ചാക്കോ ബോബന്‍ ഇന്നും ഹാജരായില്ല; വാറണ്ട് നടപ്പാക്കാന്‍ മാര്‍ച്ച് 9 വരെ സമയം നല്‍കി

4 March 2020 2:11 PM GMT
കുഞ്ചാക്കോ ബോബന്‍ സ്ഥലത്തില്ലെന്നും വാറണ്ട് നടപ്പാക്കുന്നതിന് കൂടുതല്‍ സമയം ആവശ്യമാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ബോധിപ്പിച്ചതിനെതുടര്‍ന്നാണ് മാര്‍ച്ച് 9 വരെ കോടതി സമയം അനുവദിച്ചത്. കഴിഞ്ഞ ദിവസം കുഞ്ചാക്കോ ബോബന്‍ കോടതിയില്‍ ഹാജരാവാത്തതിനെതുടര്‍ന്ന് ഇന്ന് ഹാജരാവാന്‍ നിര്‍ദേശിച്ച് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നെങ്കിലും ഹാജരാവാതെ കുഞ്ചാക്കോ ബോബന്‍ അവധി അപേക്ഷ നല്‍കുകയായിരുന്നു. ഷൂട്ടിങ് ആവശ്യത്തിനായി സ്ഥലത്തില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് അവധിക്ക് അപേക്ഷ നല്‍കിയത്.

നടിയെ ആക്രമിച്ച കേസ്; വിചാരണ നാളെ ആരംഭിച്ചേക്കും; ദിലീപിന്റെ ഹരജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

29 Jan 2020 12:43 PM GMT
നാളെ വിചാരണ ആരംഭിച്ചാല്‍ നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം സാക്ഷിയെയാണ് നാളെ വിചാരണ കോടതി വിസ്തരിക്കുക. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിക്കെതിരെ ദിലീപ് നല്‍കിയ കേസിലെ ആരോപണങ്ങളും നടിയെ ആക്രമിച്ച കേസിനൊപ്പം കുറ്റം ചുമത്തിയ നടപടിയും വേര്‍തിരിച്ച് പരിഗണിക്കണമെന്നാവശ്യപ്പെട്ടാണ് ദിലീപ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. കേസില്‍ ഇന്ന് വാദം നടക്കവെ ദിലീപ് ഉന്നയിച്ച വിഷയങ്ങളുമായി ബന്ധപ്പെട്ട് ചില പിഴവുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു

ക്രിമിനല്‍ കേസ് മറച്ചുവെച്ചു; ഫഡ്‌നാവിസിനെ വിചാരണ ചെയ്യാന്‍ സുപ്രിംകോടതിയുടെ അനുമതി

1 Oct 2019 9:09 AM GMT
2014ലെ നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഫഡ്‌നാവിസ് തന്റെ പേരില്‍ രണ്ട് ക്രിമിനല്‍ കേസുള്ള കാര്യം മറച്ചുവെച്ചുവെന്ന് ചൂണ്ടിക്കാണിച്ചുള്ള ഹരജിയിലാണ് സുപ്രധാന വിധി.

ഷുക്കൂര്‍ വധക്കേസ്: വിചാരണ കണ്ണൂരില്‍ നിന്നും എറണാകുളം സിബി ഐ കോടതിയിലേക്ക്

17 Jun 2019 11:10 AM GMT
സിബിഐയുടെ ഹരജി പരിഗണിച്ചാണ് കേസിന്റെ വിചാരണ നടപടികള്‍ കണ്ണൂര്‍ തലശേരി സെഷന്‍സ് കോടതിയില്‍ നിന്നും എറണാകുളത്തെ സിബിഐ കോടതിയിലേക്ക് ഹൈക്കോടതി മാറ്റിയത്. വിചാരണ നടപടികള്‍ എറണാകുളത്തെ സിബി ഐ കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സി ബി ഐ തലശേരിയിലെ സെഷന്‍സ് കോടതിയില്‍ നേരത്തെ ഹരജി നല്‍കിയിരുന്നുവെങ്കിലും കോടതി ഇത് തള്ളിയിരുന്നു

ഷുക്കൂര്‍ വധം: തലശേരി സെഷന്‍സ് കോടതിയിലെ തുടര്‍നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു

29 May 2019 4:18 AM GMT
കേസ് എറണാകുളത്തെ സിബിഐ പ്രത്യേക കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടു സിബിഐ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള ഹരജി തീര്‍പ്പാക്കുന്നതുവരെയാണ് തലശേരി സെഷന്‍സ് കോടതിയിലെ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്തത്

കളമശ്ശേരി ബസ് കത്തിക്കല്‍ കേസ്: വിചാരണ ജൂണ്‍ 14ലേക്കു മാറ്റി

25 May 2019 6:58 PM GMT
സംഭവത്തില്‍ അബ്്ദുന്നാസിര്‍ മഅ്ദനിയുടെ ഭാര്യ സൂഫിയ മഅ്ദനി ഉള്‍പ്പെടെ 13 പ്രതികള്‍ക്കെതിരേയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) കുറ്റപത്രം നല്‍കിയത്

കെവിന്‍ വധക്കേസ്: രണ്ട് സാക്ഷികള്‍കൂടി കൂറുമാറി; മഹസര്‍ സാക്ഷികളെ വിസ്തരിക്കും

16 May 2019 9:29 AM GMT
27ാം സാക്ഷി അലന്‍, 98ാം സാക്ഷി സുലൈമാന്‍ എന്നിവരാണ് പ്രതികള്‍ക്ക് അനുകൂലമായി മൊഴി മാറ്റിയത്. ഇതോടെ കേസില്‍ കൂറുമാറിയ സാക്ഷികളുടെ എണ്ണം അഞ്ചായി. എട്ടാംപ്രതി നിഷാദിന്റെ അയല്‍വാസിയാണ് സുലൈമാന്‍. കോട്ടയത്തേക്കുള്ള യാത്രയ്ക്കിടെ പ്രതികളെത്തിയ പമ്പിലെ ജീവനക്കാരനാണ് അലന്‍.

കെവിന്‍ വധക്കേസ്: രണ്ട് സാക്ഷികള്‍കൂടി പ്രതികള്‍ക്ക് അനുകൂലമായി കൂറുമാറി

15 May 2019 10:19 AM GMT
91ാം സാക്ഷി സുനീഷ്, 92ാം സാക്ഷി മുനീര്‍ എന്നിവരാണ് മൊഴി മാറ്റിയത്. രണ്ടാം പ്രതി നിയാസ് മൊബൈല്‍ ഫോണ്‍ പോലിസിന് കൈമാറുന്നത് കണ്ടുവെന്ന് ഇരുവരും നേരത്തെ മൊഴി നല്‍കിയിരുന്നു. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നടക്കുന്ന വിസ്താരത്തിനിടെയാണ് സാക്ഷികള്‍ ഈ മൊഴി മാറ്റിപ്പറഞ്ഞത്. കെവിന്‍ വധക്കേസില്‍ നിയാസിന്റെ തെളിവെടുപ്പുമായി ബന്ധപ്പെട്ടാണ് ഇവര്‍ മൊഴി നല്‍കിയിരുന്നത്.

കെവിന്‍ വധക്കേസ്: രണ്ടാംഘട്ട വിസ്താരത്തിന് ഇന്ന് തുടക്കം; കെവിന്റെ പിതാവിനെ ഇന്ന് വിസ്തരിക്കും

13 May 2019 4:23 AM GMT
കെവിന്റെ പിതാവ് ജോസഫ്, ഗാന്ധിനഗര്‍ സ്‌റ്റേഷനിലെ എഎസ്‌ഐ ആയിരുന്ന ടി എം ബിജു, സിപിഒ അജയകുമാര്‍ ഉള്‍പ്പെടെ എട്ടു പേരെ ഇന്ന് വിസ്തരിക്കും.

നടിയെ ആക്രമിച്ച കേസ്: വിചാരണ സുപ്രിംകോടതി സ്‌റ്റേ ചെയ്തു

3 May 2019 9:15 AM GMT
നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന മെമ്മറി കാര്‍ഡ് തൊണ്ടിമുതലാണോ രേഖയാണോ എന്ന് അറിയിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ച സാഹചര്യത്തിലാണ് വിചാരണ സ്‌റ്റേ ചെയ്യാന്‍ സുപ്രിംകോടതി തീരുമാനിച്ചത്.

അനധികൃത സ്വത്തു സമ്പാദന കേസ്: കെ ബാബുവിനെതിരായ നടപടി നിര്‍ത്തിവെയക്കാന്‍ ഹൈക്കോടതി ഉത്തരവ്

2 April 2019 2:20 PM GMT
ബാബുവിനെതിരെ കുറ്റപത്രം വായിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ തല്‍ക്കാലം നിര്‍ത്തിവെയ്ക്കാനാണ് ജസ്റ്റിസ് പി ഉബൈദിന്റെ നിര്‍ദേശം

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസ്: പ്രാഥമിക വാദം ഏപ്രില്‍ അഞ്ചിന്

21 March 2019 9:48 AM GMT
കേസിലെ മുഴുവന്‍ പ്രതികളോടും അടുത്തമാസം അഞ്ചിന് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചു.പ്രാഥമിക വാദത്തിനു ശേഷം പ്രതികളില്‍ കുറ്റം ചുമത്തും.തുടര്‍ന്ന് കേസിന്റെ സാക്ഷി വിസ്താരം ആരംഭിക്കും.

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസ്: വിചാരണ നടപടികള്‍ ഇന്ന് തുടങ്ങും

21 March 2019 4:28 AM GMT
കേസിന്റെ വിചാരണയക്ക് വനിതാ ജഡ്ജി വേണമെന്ന ആക്രമിക്കപ്പെട്ട നടിയുടെ ഹരജി പരിഗണിച്ച് കോടതി ഇതിന് അനുമതി നല്‍കിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് എറണാകുളം പിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്നും എറണാകുളം സിബി ഐ കോടതി-മൂന്നിലേക്ക് വിചാരണ നടപടി മാറ്റിയത്.ജഡ്ജി ഹണി വര്‍ഗിസ് മുമ്പാകെയാണ് വിചാരണ നടപടികള്‍ ആരംഭിക്കന്നത്.

അട്ടപ്പാടിയിലെ ആള്‍ക്കൂട്ട കൊല: ഒരു വര്‍ഷം തികഞ്ഞിട്ടും വിചാരണ തുടങ്ങിയില്ല

22 Feb 2019 10:10 AM GMT
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 22നാണ് അട്ടപ്പാടി ചിണ്ടക്കി ഊരിലെ മധു കൊല്ലപ്പെട്ടത്
Share it