Sub Lead

നെതന്യാഹുവിന് തിരിച്ചടി; സര്‍ക്കാര്‍ രൂപീകരണ പ്രതിസന്ധിക്കിടെ അഴിമതിക്കേസില്‍ വിചാരണയ്ക്കു തുടക്കം

നാലാമത് നടന്ന തിരഞ്ഞെടുപ്പിലും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ സീറ്റുകള്‍ നേടാനാവാത്തതിനാല്‍ തൂക്കു സഭയ്ക്കുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് നെതന്യാഹുവിനെതിരേ കോടതി വിചാരണ ആരംഭിച്ചത്.

നെതന്യാഹുവിന് തിരിച്ചടി; സര്‍ക്കാര്‍ രൂപീകരണ പ്രതിസന്ധിക്കിടെ അഴിമതിക്കേസില്‍ വിചാരണയ്ക്കു തുടക്കം
X

തെല്‍ അവീവ്: അടുത്തിടെ നടന്ന ഇസ്രായേല്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും കേവല ഭൂരിപക്ഷം നേടാനാവാത്തതിനാല്‍ സര്‍ക്കാര്‍ രൂപീകരണ ശ്രമങ്ങള്‍ പ്രതിസന്ധിയിലായിരിക്കെ ബെഞ്ചമിന്‍ നെതന്യാഹുവിന് കൂനില്‍മേല്‍ക്കുരുവായി അഴിമതിക്കേസില്‍ കോടതി വിചാരണ തുടങ്ങി.

നാലാമത് നടന്ന തിരഞ്ഞെടുപ്പിലും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ സീറ്റുകള്‍ നേടാനാവാത്തതിനാല്‍ തൂക്കു സഭയ്ക്കുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് നെതന്യാഹുവിനെതിരേ കോടതി വിചാരണ ആരംഭിച്ചത്.

തിങ്കളാഴ്ചാണ് ഈ കേസില്‍ നെതന്യാഹുവിന്റെ വിചാരണ ആരംഭിച്ചത്. തന്റെ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ നെതന്യാഹു തന്റെ ഓഫീസിനെ നിയമവിരുദ്ധമായി ഉപയോഗിച്ചെന്നാണ് പ്രോസിക്യൂഷന്‍ കേസ്. നെതന്യാഹു അദ്ദേഹത്തെ ഏല്‍പ്പിച്ച മഹത്തായ സര്‍ക്കാര്‍ അധികാരം നിയമവിരുദ്ധമായി ഉപയോഗിച്ചുവെന്ന് മുഖ്യ പ്രോസിക്യൂട്ടര്‍ ലിയത് ബിന്‍ അരി ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെടാനുള്ള ആഗ്രഹം മൂലം മാധ്യമ പ്രവര്‍ത്തകര്‍ക്ക് നെതന്യാഹു പണം നല്‍കിയെന്നും പ്രോസിക്യൂട്ടര്‍ ആരോപിച്ചു. വിചാരണ വരും ദിവസങ്ങളിലും തുടരും.

അടുത്തിടെ നടന്ന പൊതുതെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് ഏത് പാര്‍ട്ടികള്‍ക്ക് പുതിയ സര്‍ക്കാര്‍ രൂപീകരിക്കാമെന്ന് നിര്‍ണ്ണയിക്കാന്‍ ഇസ്രായേല്‍ പ്രസിഡന്റ് റുവെന്‍ റിവ്‌ലിന്‍ ചര്‍ച്ചകള്‍ ആരംഭിച്ച വേളയിലാണ് നെതന്യാഹുവിന് തിരിച്ചടിയായി വിചാരണ ആരംഭിച്ചത്.

Next Story

RELATED STORIES

Share it