40 മണിക്കുറിലധികമായി യുവാവ് കസ്റ്റഡിയില്; പോലിസ് വേട്ടക്കെതിരേ ജനകീയ പ്രക്ഷോഭവുമായി എസ്ഡിപിഐ

പാലക്കാട്: പോലിസ് ബലം പ്രയോഗിച്ച് വീട്ടില് നിന്നും കൊണ്ട്പോയ യുവാവ് 40 മണിക്കൂറിലധികമായി പോലിസ് കസ്റ്റഡിയിലെന്ന് ബന്ധുക്കള്. കൈപ്പുറം സ്വദേശി അഷ്കറിനെയാണ് പാലക്കാട് പോലിസ് അന്യമായി കൊണ്ടുപോയത്.
24 മണിക്കൂര് കഴിഞ്ഞിട്ടും വിട്ടയക്കാത്തതിനെ തുടര്ന്ന് ഇന്നലെ വൈകുന്നേരം ഉമ്മയും ഭാര്യയും രണ്ടുകുഞ്ഞുങ്ങളും കൂടി പാലക്കാട് സൗത്ത് പോലിസ് സ്റ്റേഷനില് അന്വേഷിച്ച് ചെന്നിരുന്നു. അഷ്കറിന്റെ വൃദ്ധയായ മാതാവിനെയും ഭാര്യയെയും കുഞ്ഞുങ്ങളെയും പോലിസ് സ്റ്റേഷന്റെ ഗേറ്റ് അടച്ച് രാത്രിമുഴുവന് സ്റ്റേഷന്റെ പുറത്ത് നര്ത്തി. അഷ്കറിനെ കുറിച്ച് വിവരം നല്കാന് പോലും പോലിസ് തയ്യാറായില്ലെന്ന് കുടുംബാംഗങ്ങള് പറയുന്നു.
പോലിസിന്റെ നിലപാട് നിയമവിരുദ്ധവും അന്യായവും മനുഷ്യത്വവുരുദ്ധവുമാണെന്ന് എസ്ഡിപിഐ ആരോപിച്ചു. പ്രവര്ത്തകരെ അന്യായമായി കസ്റ്റഡിയില് വെച്ച് പീഡിപ്പിക്കുന്ന പോലിസ് നിലപാടിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭങ്ങള് സംലടിപ്പിക്കുമെന്ന് എസ്ഡിപിഐ പാലക്കാട് ജില്ലാ പ്രസിഡണ്ട് ഷെഹീര് ചാലിപ്പുറം പറഞ്ഞു.
പാലക്കാട് വിഷയവുമായി ബന്ധപ്പെട്ട് യാതൊരു തരത്തിലും ബന്ധപ്പെടാത്ത പ്രവര്ത്തകരെ അന്യായമായി കസ്റ്റഡിയില് വെച്ച് പീഡിപ്പിക്കുന്ന പോലിസ് നിലപാട് അവസാനിപ്പിച്ചില്ലങ്കില് ശക്തമായ ജനകീയ പ്രക്ഷോഭങ്ങളുമായി പാര്ട്ടി മുന്നോട്ട് വരുമെന്നും ഷെഹീര് ചാലിപ്പുറം പറഞ്ഞു.
RELATED STORIES
'ഹിജാബിന് വിലക്ക്, ഗണേശ ചതുര്ത്ഥിക്ക് അനുമതി'; സ്കൂളുകളില് ഗണേശ...
18 Aug 2022 4:38 AM GMTഫെഡ് ബാങ്ക് കൊള്ള: മുഴുവൻ സ്വർണവും കണ്ടെത്തിയെന്ന് പോലിസ്
17 Aug 2022 7:12 PM GMT'ക്രിസ്ത്യാനിയാണ്, ദൈവത്തെ മാത്രമേ വണങ്ങൂ'; ദേശീയ പതാക ഉയര്ത്താൻ...
17 Aug 2022 7:04 PM GMTകൊവിഡ് ആശങ്ക, വിമാനത്തിനുള്ളില് മാസ്ക് കര്ശനമാക്കി ഡിജിസിഎ;...
17 Aug 2022 6:57 PM GMTകൊല്ലപ്പെട്ട ദലിത് വിദ്യാര്ഥിയുടെ കുടുംബത്തെ കാണാനെത്തിയ ചന്ദ്രശേഖർ...
17 Aug 2022 6:33 PM GMTബീഹാര് മുഖ്യമന്ത്രി നിതീഷ് കുമാര് ലാലു പ്രസാദ് യാദവിനെ സന്ദര്ശിച്ചു
17 Aug 2022 6:01 PM GMT