Sub Lead

പി ടി ഉഷയ്ക്ക് കാക്കി നിക്കര്‍ അയച്ചുകൊടുത്ത് യൂത്ത് കോണ്‍ഗ്രസ്

'ഇനി മുതല്‍ സംഘപരിവാര്‍ നിലപാട് ഉയര്‍ത്തി മുന്നോട്ട് കുതിക്കാന്‍ പി ടി ഉഷയ്ക്ക് കാവി നിക്കര്‍ നല്‍കി പ്രതിഷേധിക്കുന്നതായും യൂത്ത് കോണ്‍ഗ്രസ് ഫേസ്ബുക്ക് കുറിപ്പില്‍ അറിയിച്ചു.

പി ടി ഉഷയ്ക്ക് കാക്കി നിക്കര്‍ അയച്ചുകൊടുത്ത് യൂത്ത് കോണ്‍ഗ്രസ്
X

കൊല്ലം: കര്‍ഷകസമരത്തിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാരിന് അനുകൂലമായി നിലപാടെടുത്ത് ട്വീറ്റ് ചെയ്ത കായികതാരം പി ടി ഉഷയ്ക്ക് കാക്കി നിക്കര്‍ അയച്ചുകൊടുത്ത് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. സംഘപരിവാറിനെ പരിലാളിക്കുന്ന സമീപനം എടുത്ത ഇന്ത്യന്‍ കായിക താരങ്ങളും സിനിമ താരങ്ങളും, കേരളത്തിലെ പി ടി ഉഷയും മാപ്പ് പറയണം എന്നവശ്യപ്പെട്ടാണ് കാക്കി നിക്കര്‍ അയച്ചത്. 'ഇനി മുതല്‍ സംഘപരിവാര്‍ നിലപാട് ഉയര്‍ത്തി മുന്നോട്ട് കുതിക്കാന്‍ പി ടി ഉഷയ്ക്ക് കാവി നിക്കര്‍ നല്‍കി പ്രതിഷേധിക്കുന്നതായും യൂത്ത് കോണ്‍ഗ്രസ് ഫേസ്ബുക്ക് കുറിപ്പില്‍ അറിയിച്ചു.

കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പോപ് ഗായിക റിഹാനയിട്ട പോസ്റ്റിന് പിന്നാലെയാണ് പി ടി ഉഷയുടെ ട്വീറ്റ്. 'ഇന്ത്യ ജനാധിപത്യത്തിന്റെ ഉത്തമ മാതൃകയാണ്. ഞങ്ങളുടെ പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കണമെന്ന് ഞങ്ങള്‍ക്കറിയാം, എന്തുകൊണ്ടെന്നാല്‍ ലോകത്ത് നാനാത്വത്തില്‍ ഏകത്വം പുലര്‍ത്തുന്ന ഒരേയൊരു രാജ്യമാണ് ഇന്ത്യ' എന്നായിരുന്നു ഉഷയുടെ ട്വീറ്റ്. സച്ചിന്റെ നിലപാടിനൊപ്പം ചേര്‍ത്തുവായിച്ച് ഉഷയ്‌ക്കെതിരെയും രോഷം ഉയര്‍ന്നിരുന്നു. സെലിബ്രിറ്റികള്‍ക്ക് കേന്ദ്രവും ബിജെപി ഐടി സെല്ലും അയച്ചുകൊടുത്ത അതേ സ്‌ക്രിപ്റ്റ് ആയിരുന്നു ട്വീറ്റില്‍ എന്നും ആരോപണമുയര്‍ന്നു. ഇതിന് പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം.

യൂത്ത് കോണ്‍ഗ്രസ് കരുനാഗപ്പള്ളി സൗത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാവി നിക്കര്‍ പോസ്റ്റല്‍ വഴി ഉഷയുടെ മേല്‍വിലാസത്തിലേക്ക് അയച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജി.മഞ്ജു കുട്ടന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

PT ഉഷയ്ക്ക് കാവി നിക്കര്‍ അയച്ചു കൊടുത്തു..

ഈ രാജ്യത്തെ കാര്യം ഞങ്ങള്‍ നോക്കിക്കൊള്ളാം അതൊരു അന്താരാഷ്ട്ര വിഷയമായി അഭിപ്രായം പറയണ്ട എന്ന് ട്വിറ്ററില്‍ കുറിച്ച സെലിബ്രെറ്റികള്‍, അമേരിക്കയില്‍ കറുത്ത വര്‍ഗ്ഗക്കരനെ പോലിസ് അക്രമിച്ചപോളും, മ്യാന്മാറിലെ ഭരണകൂടത്തിന്റെ കൊടും ക്രൂതയിലും, ചൈനയിലെ മുസ്ലിം സമൂഹത്തിനെതിരെ ഉള്ള അക്രമണത്തിലും നമ്മള്‍ ഇന്ത്യന്‍ ജനത വളരെ വാശിയോട് കൂടി അഭിപ്രായം പറഞ്ഞവരാണ്, ഈ രാജ്യത്തെ മാനുഷികമായ പരിഗണന കിട്ടണ്ട ഒര് വിഷയത്തില്‍ ലോകത്തെ മനുഷ്യ സ്‌നേഹികള്‍ പ്രതികരിച്ചപ്പോള്‍ അതിനെ, എതിര്‍ക്കുകയും രാജ്യത്തിന്റെ മാത്രം സ്വകര്യമാണ് ഇവിടുത്തെ കാര്യങ്ങള്‍ എന്ന തരത്തില്‍ സംഘപരിവാറിനെ പരിലാളിക്കുന്ന സമീപനം എടുത്ത ഇന്ത്യന്‍ കായിക താരങ്ങളും സിനിമ താരങ്ങളും, കേരളത്തിലെ പി ടി ഉഷയും മാപ്പ് പറയണം എന്നവശ്യപ്പെട്ട് കൊണ്ടും, ഇനി മുതല്‍ സംഘപരിവാര്‍ നിലപാട് ഉയര്‍ത്തി മുന്നോട്ട് കുതിക്കാന്‍

പി. ടി.ഉഷയ്ക്ക് കാവി നിക്കര്‍ നല്‍കി പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്.


PT ഉഷയ്ക്ക് കാവി നിക്കർ അയച്ചു കൊടുത്തു.. ഈ രാജ്യത്തെ കാര്യം ഞങ്ങൾ നോക്കിക്കൊള്ളാം അതൊരു അന്താരാഷ്ട്ര വിഷയമായി...

Posted by Manjukuttan G on Friday, February 5, 2021


Next Story

RELATED STORIES

Share it