Sub Lead

ഓട്ടോ തീവച്ച് നശിപ്പിച്ച സംഭവം: യുവാവ് അറസ്റ്റില്‍

പാലക്കാട് മലമ്പുഴ കൊട്ടേക്കാട് നടുവില്‍ വീട്ടില്‍ സുദേവന്റെ മകന്‍ രാമചന്ദ്രനെയാണ് (36) മങ്കട പോലിസ് അറസ്റ്റ് ചെയ്തത്. തിരൂര്‍ക്കാട് ചവറോഡിലെ കാടന്‍തൊടി നൗഷാദിന്റെ ഉടമസ്ഥതയിലുള്ള കെഎല്‍ 10എഎ 5184 നമ്പര്‍ ഓട്ടോറിക്ഷയാണ് കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെ തീവച്ച് നശിപ്പിച്ചത്.

ഓട്ടോ തീവച്ച് നശിപ്പിച്ച സംഭവം: യുവാവ് അറസ്റ്റില്‍
X

പെരിന്തല്‍മണ്ണ: വീട്ടുമുറത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോ തീവച്ച് നിശിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. പാലക്കാട് മലമ്പുഴ കൊട്ടേക്കാട് നടുവില്‍ വീട്ടില്‍ സുദേവന്റെ മകന്‍ രാമചന്ദ്രനെയാണ് (36) മങ്കട പോലിസ് അറസ്റ്റ് ചെയ്തത്. തിരൂര്‍ക്കാട് ചവറോഡിലെ കാടന്‍തൊടി നൗഷാദിന്റെ ഉടമസ്ഥതയിലുള്ള കെഎല്‍ 10എഎ 5184 നമ്പര്‍ ഓട്ടോറിക്ഷയാണ് കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെ തീവച്ച് നശിപ്പിച്ചത്. നൗഷാദിന്റെ ഭാര്യയുടെ പരാതിയില്‍, ഫോണിലൂടെ സ്ത്രീത്വത്തെ അപമാനിച്ച കേസില്‍ മങ്കട പോലിസ് രജിസ്റ്റര്‍ചെയ്ത കേസില്‍ അറസ്റ്റിലായിരുന്നു.

ജാമ്യത്തിലിറങ്ങിയ പ്രതി കേസിന്റെ വിരോധം തീര്‍ക്കാന്‍ പരാതിക്കാരന്റെ വീടിനു മുന്നില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷ പെട്രോളിഴിച്ച് കത്തിക്കുകയായിരുന്നു. വിവിധ സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ഫോണുകളും പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ ബംഗളൂരുവില്‍നിന്ന് പിടികൂടിയത്.

ജൂണ്‍ നാലിന് രാത്രി 11ന് ശേഷം പാലക്കാട് നിന്നും ബൈക്കില്‍ പരാതിക്കാരന്റെ വീടിന്റെ പരിസരത്തെത്തിയ പ്രതി ആളൊഴിഞ്ഞ ശേഷം ബൈക്കില്‍നിന്നും പെട്രോള്‍ ഊറ്റി കുപ്പിയിലാക്കി പുലര്‍ച്ചെ രണ്ടരയോടെ വീടിനു മുന്നില്‍ നിര്‍ത്തിയ ഓട്ടോറിക്ഷയില്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.ുറ്റകൃത്യത്തിന് ഉപയോഗിച്ച എല്ലാ വസ്തുക്കളും പോലിസ് കസ്റ്റഡിയില്‍ എടുത്തു. അന്നേിദിവസം തന്നെ പരാതിക്കാരനായ യുവാവിന്റെ ഭാര്യയുടെ നിര്‍മാണത്തിലിരിക്കുന്ന വീട് തീവച്ച് നശിപ്പിക്കാന്‍ മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

മങ്കട എസ്‌ഐ കെ സതീഷ്, എഎസ്‌ഐ അലവിക്കുട്ടി, വനിതാ പോലിസ് ഓഫിസര്‍ ബിന്ദു, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ ബൈജു, കെ വിനോദ്, രജീഷ്, ഹോം ഗാര്‍ഡ് ജയചന്ദ്രന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Next Story

RELATED STORIES

Share it