പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അക്രമിച്ച യുവാവ് അറസ്റ്റില്‍
കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതിയെ മാറാട് പോലിസ് അറസ്റ്റ് ചെയ്തു. കോതന്റെകത്ത് നിഖില്‍ രാജിനെ ( 29 ) യാണ് പിടികൂടിയത്. മാറാട് ഉത്സവ ആഘോഷത്തിനിടെയാണ് പ്രായപൂര്‍ത്തിയാത്ത പെണ്‍കുട്ടിയുടെ കൈപിടിച്ച് തിരിക്കുകയും ആക്രമിക്കുകയും ചെയ്തത്. അക്രമത്തിന് ശേഷം പ്രതി ഒളിവില്‍ പോയിരുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ പുതിയാപ്പയില് നിന്നാണ് പ്രതിയെ പിടികൂടിയത്.
നിരവധി കേസുകളില്‍ പ്രതിയാണ് പിടിയിലായ നിഖില്‍ രാജ്. പ്രതിയുടെ ഇത്തരത്തിലുള്ള ക്രിമിനല്‍ പ്രവര്‍ത്തനം കാരണം സ്ഥലത്തെ സ്ത്രീകളുള്പ്പെടെയള്ള പരിസരവാസികള്‍ ആശങ്കയിലായിരുന്നു. മാറാട് ബീച്ച് കേന്ദ്രീകരിച്ച് സദാചാര ഗുണ്ടായിസം രൂക്ഷമാണ്. ഈ സംഘത്തില്‍പ്പെട്ടയാളാണോ പ്രതിയെന്നും പോലിസ് അന്വേഷിക്കുന്നുണ്ട്.
മാറാട് സ്റ്റേഷനിലെ എസ്ഐമാരായ ഹരീഷ്, കെ.വി. ശശികുമാര്‍, എ.എസ്.ഐ. പി. മുഹമ്മദ്, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ ഡാനി തോമസ്, സിവില്‍ പോലിസ് ഓഫീസര്‍ കെ. പ്രതീപ് കുമാര്‍ , ഷിബില എന്നിവരുള്‍പ്പെട്ട പൊലീസ് സംഘം സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയായിരുന്നു.
RELATED STORIES
വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളിക്ക് 11.5 കോടി രൂപ നഷ്ട പരിഹാരം;...
9 Sep 2024 4:57 PM GMTറിയാദ് എജ്യൂ എക്സ്പോ സപ്തംബര്‍ 13ന്
8 Sep 2024 6:15 AM GMTഎയര്‍ കേരള സിഒഎയായി ഹരീഷ് കുട്ടിയെ നിയമിച്ചു
4 Sep 2024 3:51 PM GMTഹസീനാ വിരുദ്ധ പ്രതിഷേധം: തടവിലായ 57 ബംഗ്ലാദേശ് പൗരന്മാര്ക്ക് യുഎഇ...
3 Sep 2024 12:08 PM GMTപൊന്നോല്സവ് 2024 സീസണ് 7 ബ്രോഷര്‍ പ്രകാശനം ചെയ്തു
2 Sep 2024 3:18 PM GMTകെഎംസിസി മുൻ നേതാവും സോഷ്യൽ മീഡിയ ആക്റ്റിവിസ്റ്റുമായ എകെഎം മാടായി...
1 Sep 2024 12:42 AM GMT