ശബരിമലയില്‍ വീണ്ടും യുവതി ദര്‍ശനം നടത്തി

ശബരിമലയില്‍ വീണ്ടും  യുവതി ദര്‍ശനം നടത്തി

തിരുവനന്തപുരം: ശബരിമലയില്‍ വീണ്ടും യുവതി ദര്‍ശനം നടത്തി. കേരള ദലിത് മഹിളാ ഫെഡറേഷന്‍ നേതാവ് ചാത്തന്നൂര്‍ സ്വദേശിനി മഞ്ജുവാണ് ദര്‍ശനം നടത്തിയത്. രാവിലെ നാലുമണിയോടെ പമ്പയിലെത്തിയ ഇവര്‍ രാവിലെ 7.30ന് സന്നിധാനത്തെത്തി ദര്‍ശനം നടത്തിയെന്നാണ് അറിയിച്ചത്. ഭക്തരുടെ സഹായത്തോടെയും സഹകരണത്തോടെയുമാണ് താന്‍ ദര്‍ശനം നടത്തിയതെന്ന് യുവതി അറിയിച്ചു.

ശബരിമലയില്‍ നില്‍ക്കുന്ന ദൃശ്യങ്ങള്‍ അടക്കം യുവതി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. മാര്‍ഗമധ്യേ യാതൊരു വിധ പ്രതിഷേധവും ഉണ്ടായില്ലെന്നും പോലിസ് സംരക്ഷണം തേടിയില്ലെന്നും യുവതി പറഞ്ഞു. കഴിഞ്ഞമാസം 20ന് മല കയറാന്‍ ശ്രമിച്ച മഞ്ജുവിനെ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു.

അതേസമയം, ചാത്തന്നൂരിലെ മഞ്ജുവിന്റെ വീടിന് പോലിസ് സുരക്ഷ കൂട്ടിയിട്ടുണ്ട്.
RELATED STORIES

Share it
Top