യുവാവിന്റെ മൃതദേഹം കവുങ്ങില്‍ കെട്ടിയ നിലയില്‍; കൊലപാതകമെന്ന് നിഗമനം, മാതാവും സഹോദരനും കസ്റ്റഡിയില്‍
BY BSR5 Sep 2024 4:50 AM GMT
X
BSR5 Sep 2024 4:50 AM GMT
ഇടുക്കി: വീടിനടുത്തുള്ള കവുങ്ങില്‍ യുവാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലിസ് നിഗമനം. പ്ലാക്കത്തടത്ത് പുത്തന്‍വീട്ടില്‍ അഖില്‍ ബാബു(31)വിനെയാണ് ചൊവാഴ്ച രാത്രി മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ മാതാവിനെയും സഹോദരനെയും പീരുമേട് പോലിസ് കസ്റ്റഡിയിലെടുത്തു. കൊലപാതകമാണെന്ന നിഗമനത്തിലുള്ള പോലിസ് ഇരുവരെയും ചോദ്യംചെയ്തുവരികയാണ്. വീടിനടുത്തുള്ള കവുങ്ങില്‍ പ്ലാസ്റ്റിക് ഹോസ് ഉപയോഗിച്ച് കെട്ടിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മദ്യപാനം സംബന്ധിച്ച തര്‍ക്കം വീട്ടില്‍ പതിവായിരുന്നു. സംഭവദിവസവും സമാനമായ രീതിയില്‍ ബഹളമുണ്ടായിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ അടിപിടിക്കിടെ മരണപ്പെട്ടതാവാമെന്നാണ് പോലിസ് നിഗമനം. ഡോഗ് സ്‌ക്വാഡ്ും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുത്തു.
Next Story
RELATED STORIES
ചാംപ്യന്‍സ് ലീഗിന് ഇന്ന് കിക്കോഫ്; ആദ്യ ദിനം വമ്പന്മാര് ഇറങ്ങുന്നു
17 Sep 2024 6:56 AM GMTഉത്തര്‍പ്രദേശില്‍ സ്ത്രീധനത്തിന്റെ പേരില്‍ വധുവിനെ അടിച്ചുകൊന്നു
17 Sep 2024 6:46 AM GMTമലപ്പുറത്ത് നിപയില്‍ ആശ്വാസം; 13 പേരുടെ ഫലം നെഗറ്റീവ്
17 Sep 2024 5:36 AM GMTമൈനാഗപ്പള്ളി അപകടം; പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുക്കും
17 Sep 2024 4:59 AM GMTകെഎന്‍എം നേതാവ് കെ സി മുഹമ്മദ് മൗലവി നിര്യാതനായി
17 Sep 2024 4:50 AM GMTറേഷന്‍ കാര്‍ഡ് മസ്റ്ററിങ് നാളെ മുതല്‍
17 Sep 2024 4:49 AM GMT