Big stories

ബാബരി മസ്ജിദ് കേസില്‍ സുപ്രിംകോടതിയെ വെല്ലുവിളിച്ച് യോഗി

അയോധ്യ കേസ് പരിഹരിക്കാന്‍ സുപ്രീംകോടതിക്ക് കഴിയില്ലെങ്കില്‍ തങ്ങള്‍ക്ക് വിട്ടു തരിക. 24 മണിക്കൂറിനകം പ്രശ്‌നം തീര്‍പ്പാക്കി കാണിച്ചുതരാമെന്നാണ് യോഗിയുടെ വെല്ലുവിളി.

ബാബരി മസ്ജിദ് കേസില്‍ സുപ്രിംകോടതിയെ വെല്ലുവിളിച്ച് യോഗി
X

ലക്‌നൗ: ബാബരി മസ്ജിദ് കേസില്‍ സുപ്രീംകോടതിയെ വെല്ലുവിളിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യ കേസ് പരിഹരിക്കാന്‍ സുപ്രീംകോടതിക്ക് കഴിയില്ലെങ്കില്‍ തങ്ങള്‍ക്ക് വിട്ടു തരിക. 24 മണിക്കൂറിനകം പ്രശ്‌നം തീര്‍പ്പാക്കി കാണിച്ചുതരാമെന്നാണ് യോഗിയുടെ വെല്ലുവിളി. രാമക്ഷേത്ര നിര്‍മാണം ലക്ഷക്കണക്കിനു ആളുകളുടെ സ്വപ്‌നമാണെന്നും എത്രയും വേഗം നിതി നടപ്പിലാക്കണമെന്നും യോഗി ആവശ്യപ്പെട്ടു. അയോധ്യ വിഷയം പരിഹരിക്കപ്പെടുകയും മുത്തലാക്ക് നിരോധനം നടപ്പിലാക്കുകയും ചെയ്താല്‍ കോണ്‍ഗ്രസ് നടത്തിവരുന്ന ന്യൂനപക്ഷ പ്രീണന രാഷ്ട്രീയം അവസാനിക്കുമെന്നും യോഗി പറഞ്ഞു. കഴിഞ്ഞ 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേടിയ സീറ്റുകളെക്കാളും ഇത്തവണ ബി.ജെ.പി നേടുമെന്നും യോഗി അവകാശപ്പെട്ടു. ഉത്തര്‍പ്രദേശിലെ 70 ശതമാനം വോട്ടര്‍മാരും ബി.ജെ.പിക്ക് അനുകുലമാണന്നുംയോഗി പറഞ്ഞു. മൊദി സര്‍ക്കാര്‍ എന്തുകൊണ്ട് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നില്ല എന്ന ചോദ്യത്തിന് വിഷയം കോടതിയുടെ പരിഗണനയിലായതിനാല്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാനാവില്ലെന്നായിരുന്നു യോഗിയുടെ മറുപടി.

Next Story

RELATED STORIES

Share it