Sub Lead

ഭരണഘടന സംരക്ഷിക്കാനുള്ള യുദ്ധത്തില്‍ ഇഷ്ടക്കേടുള്ള പോരാളിയാണ് ഈ കോടതി: യോഗേന്ദ്ര യാദവ്

ഭരണഘടന കശാപ്പുചെയ്യപ്പെടുന്നത് പ്രതിരോധിക്കുമ്പോള്‍ ഒരു കോടതിയില്‍ നിന്ന് ഇതാണോ പ്രതിക്ഷിക്കേണ്ടത്?

ഭരണഘടന സംരക്ഷിക്കാനുള്ള യുദ്ധത്തില്‍ ഇഷ്ടക്കേടുള്ള പോരാളിയാണ് ഈ കോടതി: യോഗേന്ദ്ര യാദവ്
X

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തില്‍ സുപ്രീംകോടതി വിധിയെ വിമര്‍ശിച്ച് പ്രമുഖ പൗരാവകാശപ്രവര്‍ത്തകന്‍ യോഗേന്ദ്ര യാദവ്. കോടതിയുടേത് പതിവ് വാദം കേള്‍ക്കല്‍ മാത്രമാണെന്നും ഇന്ത്യന്‍ പൗരന്മാരായ നമ്മള്‍ ഭരണ ഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടം തുടരണമെന്നും അദ്ദേഹം പറഞ്ഞു.

പതിവ് വാദം കേള്‍ക്കല്‍. മറ്റൊരു നാലാഴ്ച്ച കൂടി. സിഎഎയ്ക്ക് സ്‌റ്റേ ഇല്ല. നീട്ടിവെച്ചിട്ടില്ല. ഭരണഘടനയുടെ ആത്മാവും വീര്യവും സംരക്ഷിക്കാനുള്ള യുദ്ധത്തില്‍ ഇഷ്ടക്കേടുള്ള ഒരു പോരാളിയാണ് ഈ കോടതി. നമ്മള്‍ ഇന്ത്യന്‍ പൗരന്മാര്‍ ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടം തുടരണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

വിധിയില്‍ ഒരു തെറ്റുമില്ല. മറുപടി ഫയല്‍ ചെയ്യാന്‍ സമയം അനുവദിച്ചതിലും തെറ്റില്ല. ഭരണഘടന രൂപീകരിക്കുന്നതിലും നാലാഴ്ചയ്ക്ക് ശേഷം ഇടക്കാലാശ്വാസം ഏറ്റെടുക്കുന്നതിലും തെറ്റില്ല. പക്ഷേ ഭരണഘടന കശാപ്പുചെയ്യപ്പെടുന്നത് പ്രതിരോധിക്കുമ്പോള്‍ ഒരു കോടതിയില്‍ നിന്ന് ഇതാണോ പ്രതിക്ഷിക്കേണ്ടതെന്ന് മറ്റൊരു ട്വീറ്റില്‍ അദ്ദേഹം ചോദിച്ചു.

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ഹരജികള്‍ പരിഗണിച്ച സുപ്രിംകോടതി പൗരത്വ ഭേദഗതി നിയമത്തില്‍ സ്റ്റേ ഇല്ലെന്നും എന്‍പിആര്‍ നടപടികള്‍ നിര്‍ത്തിവെക്കാന്‍ പറയുന്നില്ലെന്നും വ്യക്തമാക്കിയിരുന്നു. നാല് ആഴ്ചക്കുള്ളില്‍ ഹരജികളിലുള്ള കേന്ദ്രസര്‍ക്കാര്‍ നിലപാട് അറിയിക്കണം. സ്റ്റേ അനുവദിക്കണമെന്ന വാദം അംഗീകരിക്കാതെ നാലാഴ്ചത്തെ സമയം കൂടി കേന്ദ്രത്തിന് നല്‍കുകായായിരുന്നു സുപ്രിംകോടതി.

Next Story

RELATED STORIES

Share it