Kerala

പത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വോട്ട് ചെയ്തപ്പോള്‍ വി വി പാറ്റില്‍ കാണിച്ചത് താമര

പത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വോട്ട് ചെയ്തപ്പോള്‍ വി വി പാറ്റില്‍ കാണിച്ചത് താമര
X

പത്തനംതിട്ട: വോട്ട് ചെയ്തപ്പോള്‍ വി.വി പാറ്റില്‍ ചിഹ്നം മാറിയെന്ന് പരാതി. പത്തനംതിട്ട മണ്ഡലത്തിലെ വോട്ടറാണ് പരാതിക്കാരി. വോട്ട് ചെയ്തപ്പോള്‍ വി.വി പാറ്റില്‍ താമരയാണ് കാണിച്ചതെന്നാണ് ഇവര്‍ പറയുന്നത്. കുമ്പഴ വടക്ക് ഒന്നാം ബൂത്തിലാണ് ചിഹ്നം മാറിയെന്ന് പരാതിയുയര്‍ന്നത്.

പരാതിക്കാരിക്ക് വീണ്ടും ചെയ്യാന്‍ അവസരം നല്‍കണമെന്ന് ആന്റോ ആന്റണി എം.പി ആവശ്യപ്പെട്ടു. അതിനിടെ ബി.ജെ.പി പ്രവര്‍ത്തകരും ആന്റോ ആന്റണിയും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് പരാതിക്കാരിക്ക് വീണ്ടും വോട്ട് ചെയ്യാന്‍ അവസരം നല്‍കാമെന്ന് അധികൃതര്‍ അറിയിച്ചു. ടെസ്റ്റ് വോട്ട് ആണ് ചെയ്യുന്നതെന്നും ഇതില്‍ പരാജയപ്പെട്ടാല്‍ നടപടിയെടുക്കണോ എന്ന് പ്രിസൈഡിങ് ഓഫീസര്‍ തീരുമാനിക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചത്. ടെസ്റ്റ് വോട്ടിങ്ങില്‍ പരാജയപ്പെട്ടാല്‍ നടപടിയുണ്ടാവുമെന്നതിനാല്‍ പരാതിക്കാരി വോട്ട് ചെയ്യാതെ മടങ്ങി.



Next Story

RELATED STORIES

Share it