- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പശുക്കളുമായി എത്തിയ ലോറി കാറില്‍ ഇടിച്ച് അപകടം; ഹിന്ദുത്വര്‍ ലോറി ഡ്രൈവറേയും തൊഴിലാളികളേയും മര്‍ദ്ദിച്ചു (വീഡിയോ)

ഹൈദരാബാദ്: പശുക്കളുമായി പോയ ലോറി കാറില്‍ ഇടിച്ച് അപകടം. ഹൈദരാബാദില്‍ അരാംഘര്‍ ക്രോസ് റോഡിന് സമീപമുള്ള പില്ലര്‍ നമ്പര്‍ 311ന് സമീപമാണ് അപകടമുണ്ടായത്. ലോറിയില്‍ പശുക്കളാണെന്ന് കണ്ടതോടെ നൂറുകണക്കിന് ഹിന്ദുത്വര്‍ സംഘടിച്ചെത്തി ആക്രമണം അഴിച്ചു വിട്ടു. ജയ് ശ്രീരാം വിളികളുമായി എത്തിയ ബജ്‌റങ്ദള്‍ പ്രവര്‍ത്തകര്‍ ലോറി ഡ്രൈവറേയും സഹായികളേയും ക്രൂരമായി മര്‍ദ്ദിച്ചു.
പ്രദേശത്ത് വലിയ സംഘര്‍ഷാവസ്ഥക്ക് കാരണമായതോടെ സ്ഥലത്തെത്തിയ പോലീസ് പട്രോള്‍ സംഘം ജനക്കൂട്ടത്തെ പിരിച്ചുവിട്ട് ഗതാഗതം സാധാരണ നിലയിലാക്കി. ഏകദേശം 400ഓളം പേര്‍ സ്ഥലത്ത് കൂടിയെന്നും ''ജയ് ശ്രീ റാം'' മുദ്രാവാക്യം വിളിച്ചുകൊണ്ട് ലോറി ഡ്രൈവറെ മര്‍ദ്ദിച്ചതായും പോലീസ് അറിയിച്ചു.
Chaos erupted at pillar number 311 close to Aramghar crossroads in Hyderabad on Tuesday evening, February 24, after a truck carrying cows collided with a car, resulting in a clash between the driver of the truck and hundreds of locals who suspected that the cows were being… pic.twitter.com/XjOqMvu3ju
— The Siasat Daily (@TheSiasatDaily) February 24, 2026
മഹാരാഷ്ട്ര രജിസ്‌ട്രേഷന്‍ നമ്പറുള്ള ലോറിയിലാണ് പശുക്കളെ കൊണ്ടുപോയതെന്ന് അട്ടപ്പൂര്‍ പോലിസ് അറിയിച്ചു. 'ഡ്രൈവറും രണ്ട് സഹായി തൊഴിലാളികളും പശുക്കളെ ശദ്നഗറിലെ കന്നുകാലി മാര്‍ക്കറ്റില്‍ വില്‍പ്പനയ്ക്കായി കൊണ്ടുപോകുകയായിരുന്നു,'
മൂന്നുപേരെയും ജനക്കൂട്ടം മര്‍ദ്ദിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റെന്നും പോലിസ് അറിയിച്ചു. ഇവര്‍ ചികിത്സയില്‍ കഴിയുന്നതിനാല്‍ ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഇതിനിടെ ഹിന്ദുത്വര്‍ കടത്തിക്കൊണ്ട് പോയ പശുക്കളെ ജിയാഗുഡയിലെ ശ്രീ സമര്‍ത്ഥ് കാമദേനു ഗോശാലയിലേക്ക് എത്തിച്ചതായും പോലിസ് പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















