ലോകകപ്പ്; ഇംഗ്ലണ്ടിനെതിരേ ഇന്ത്യയ്ക്ക് ലക്ഷ്യം 338 റണ്‍സ്
ബെര്‍മിങ്ഹാം: ലോകകപ്പില്‍ സെമിഫൈനല്‍ ബെര്‍ത്തിന് ഇന്ത്യയ്ക്ക് മറികടക്കേണ്ടത് കൂറ്റന്‍ സ്‌കോര്‍. ഇംഗ്ലണ്ടിനെതിരായ മല്‍സരത്തില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടത് 338 റണ്‍സാണ്. ടോസ് നേടിയ ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 337 റണ്‍സെടുത്തു. ബെയര്‍സ്‌റ്റോയുടെ സെഞ്ചുറിയും ജേസണ്‍ റോയി (66), ബെന്‍ സ്‌റ്റോക്കസ് (79) എന്നിവരുടെ അര്‍ദ്ധസെഞ്ചുറിയുമാണ് ഇംഗ്ലണ്ടിന് കൂറ്റന്‍ സ്‌കോര്‍ നല്‍കിയത്. ജോ റൂട്ട് 44 റണ്‍സ് നേടി. ഇന്ത്യയുടെ തനത് ബൗളിങ് പുറത്തെടുത്തെങ്കിലും മികച്ച ഫോമിലൂള്ള ഇംഗ്ലണ്ട് ബാറ്റിങിന് മുന്നില്‍ അത് ഫലം കണ്ടില്ല. തുടര്‍ച്ചയായ മൂന്നാം മല്‍സരത്തിലും മൂഹമ്മദ് ഷമിയുടെ ബൗളിങാണ് ഇന്ത്യയ്ക്കാശ്വാസമായത്. ഷമി അഞ്ചുവിക്കറ്റ് നേടി. ലോകകപ്പില്‍ ഷമിയുടെ ആദ്യ അഞ്ചുവിക്കറ്റ് നേട്ടമാണിത്. സെമി ബെര്‍ത്തിന് ഇരുടീമിനും വിജയം അനിവാര്യമെന്നിരിക്കെ ബെര്‍മിങ്ഹാമില്‍ ഇന്ത്യയ്ക്ക് കൂടുതല്‍ വിയര്‍പ്പൊഴിക്കേണ്ടിവരും.
RELATED STORIES
നട്ടെല്ലുള്ള മാധ്യമസ്ഥാപനങ്ങള്‍ ഇന്നും ഇന്ത്യാ രാജ്യത്തുണ്ട്; ന്യൂസ്...
3 Oct 2023 5:10 PM GMTകടയ്ക്കല്‍ സംഭവം അങ്ങിനെ ലഘൂകരിക്കാന്‍ കഴിയുന്ന ഒന്നല്ല;...
27 Sep 2023 11:16 AM GMT'സനാതനികള്‍ പലരെയും കൊന്ന് കുഴിച്ച് മൂടിയിട്ടുണ്ട്; ഉദയനിധി പറഞ്ഞതില്‍ ...
6 Sep 2023 7:36 AM GMTമൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടാല്‍ എന്താണ് ചെയ്യേണ്ടത്?; വിശദീകരണവുമായി...
21 Aug 2023 12:40 PM GMTആറ് ജില്ലകളില്‍ പേരിനു പോലും ഒരു മുസ് ലിമില്ല; ബ്ലോക്ക് പ്രസിഡന്റ്...
8 Jun 2023 9:53 AM GMTകണ്ണൂരിലെ ട്രെയിന്‍ തീവയ്പ്: 'നിജസ്ഥിതി പറയാന്‍ എല്ലാവരും മടിക്കുന്നു; ...
3 Jun 2023 8:35 AM GMT