Sub Lead

മരംകൊള്ള കേസ് പ്രതി ആൻ്റോ അഗസ്റ്റിൻ തന്നെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ

കോടതി അനുമതിയോടെ ചോദ്യം ചെയ്യുന്നതിനിടെ തന്നെയും ഫോറസ്റ്റർ നിസാറിനെയും മാധ്യമപ്രവർകരെയും വകവരുത്തുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയെന്നാണ് ബത്തേരി ഒന്നാം ക്ലാസ് ജിഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ പരാതി.

മരംകൊള്ള കേസ് പ്രതി ആൻ്റോ അഗസ്റ്റിൻ തന്നെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ
X

വയനാട്: മരംകൊള്ളക്കേസിലെ പ്രതി ഭീഷണിപ്പെടുത്തിയെന്ന് അന്വേഷണ ഉദ്യോഗസ്ഥൻറെ പരാതി. മേപ്പാടി റെയ്‍ഞ്ച് ഓഫീസ‍ർ സമീറാണ് കോടതിയിൽ പരാതി നൽകിയത്. മരംകൊള്ളക്കേസിലെ പ്രതി ആൻറോ അഗസ്റ്റ്യനെ മാനന്തവാടി സബ് ജയിലിൽ ചോദ്യം ചെയ്യുന്നതിനിടെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.

കോടതി അനുമതിയോടെ ചോദ്യം ചെയ്യുന്നതിനിടെ തന്നെയും ഫോറസ്റ്റർ നിസാറിനെയും മാധ്യമപ്രവർകരെയും വകവരുത്തുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയെന്നാണ് ബത്തേരി ഒന്നാം ക്ലാസ് ജിഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ പരാതി. കഴിഞ്ഞ തിങ്കളാഴ്ചയാണ് ചോദ്യം ചെയ്തത്.

തനിക്കെതിരേ മരംകൊള്ളക്കേസിലെ പ്രതികളുടെ ഭീഷണിയുണ്ടെന്ന് കോഴിക്കോട് ഫ്ലൈയിങ് സ്ക്വാഡ് ഡിഎഫ്ഒയായിരുന്ന ധനേഷ് കുമാറും പരാതി നൽകിയിരുന്നു. വയനാട് മുട്ടിൽ നിന്നും മരംമുറിച്ച് കടത്തിയത് കണ്ടെത്തിയ ഉദ്യോഗസ്ഥരെയാണ് പ്രതികള്‍ ഭീഷണിപ്പെടുത്തിയത്.

Next Story

RELATED STORIES

Share it