Big stories

മാവേലിക്കരയില്‍ പോലിസുകാരിയെ ചുട്ടുകൊന്നു: പോലിസുകാരന്‍ പിടിയില്‍; കൊലപാതകത്തിനു പിന്നില്‍ മുന്‍ വൈരാഗ്യമെന്ന് സൂചന

വള്ളിക്കുന്ന് പോലിസ് സ്‌റ്റേഷനിലെ സിവില്‍ പോലിസ് ഓഫീസറായ സൗമ്യ പുഷ്‌കരനാണ് കൊല്ലപ്പെട്ടത്. മാവേലിക്കര വള്ളിക്കുന്നതിന് അടുത്ത് കാഞ്ഞിപ്പുഴയിലാണ് സംഭവം. സ്‌കൂട്ടറില്‍ പോവുകയായിരുന്ന സൗമ്യയെ ഇടിച്ചു വീഴ്ത്തിയ ശേഷം പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപെടുത്തുകയായിരുന്നു.

മാവേലിക്കരയില്‍ പോലിസുകാരിയെ ചുട്ടുകൊന്നു: പോലിസുകാരന്‍ പിടിയില്‍; കൊലപാതകത്തിനു പിന്നില്‍ മുന്‍ വൈരാഗ്യമെന്ന് സൂചന
X

മാവേലിക്കര: നടുറോഡില്‍ വനിതാ പോലിസ് ഉദ്യോഗസ്ഥയെ ചുട്ടുകൊന്നു. വള്ളിക്കുന്ന് പോലിസ് സ്‌റ്റേഷനിലെ സിവില്‍ പോലിസ് ഓഫിസറായ വള്ളിക്കുന്നം നാലുവിളയില്‍ ഊപ്പന്‍ വിളയില്‍ സൗമ്യ പുഷ്‌കരന്‍ (31)ആണ് കൊല്ലപ്പെട്ടത്. മാവേലിക്കര വള്ളിക്കുന്നതിന് അടുത്ത് കാഞ്ഞിപ്പുഴയിലാണ് സംഭവം. സ്‌കൂട്ടറില്‍ പോവുകയായിരുന്ന സൗമ്യയെ ഇടിച്ചു വീഴ്ത്തിയ ശേഷം പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപെടുത്തുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് എറണാകുളത്ത് ജോലി ചെയ്യുന്ന പോലിസ് ഉദ്യോഗസ്ഥനായ അജാസാണ് പിടിയിലായത്. ഇയാള്‍ക്കും സാരമായി പൊള്ളലേറ്റിട്ടുണ്ട്. കാറില്‍ പിന്തുടര്‍ന്ന അജാസ് സൗമ്യ സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിപ്പിക്കുകയായിരുന്നു. വണ്ടിയിടിച്ച് വീണ സൗമ്യയെ കത്തി കൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ച ശേഷമാണ് തീ കൊളുത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണ്.

പ്രതി സഞ്ചരിച്ച വാഹനവും പോലിസ് കസ്റ്റഡിലെടുത്തിട്ടുണ്ട്. അജാസ് നേരത്തേ സൗമ്യക്കൊപ്പം ജോലി ചെയ്തിരുന്നതായി സൂചനയുണ്ട്. മുന്‍ വൈരാഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് കരുതുന്നു. ചെങ്ങന്നൂര്‍, കായംകുളം ഡിവൈഎസ്പിമാര്‍ സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട സൗമ്യയുടെ ഭര്‍ത്താവ് സജീവ് വിദേശത്താണ്. മൂന്നു പെണ്‍കുട്ടികളുണ്ട്.


Next Story

RELATED STORIES

Share it