Sub Lead

ഇസ്രായേല്‍ സൈനിക താവളത്തിന് നേരെ ഹിസ്ബുല്ല റോക്കറ്റ് ആക്രമണം; ബെയ്‌റൂത്തില്‍ ബോംബാക്രമണം നടത്തി ഇസ്രായേല്‍

ഇസ്രായേല്‍ സൈനിക താവളത്തിന് നേരെ ഹിസ്ബുല്ല റോക്കറ്റ് ആക്രമണം; ബെയ്‌റൂത്തില്‍ ബോംബാക്രമണം നടത്തി ഇസ്രായേല്‍
X

വടക്കന്‍ ഇസ്രായേലിലെ ഹൈഫയ്ക്ക് സമീപമുള്ള സൈനിക താവളത്തിന് നേരെ ഹിസ്ബുല്ലയുടെ റോക്കറ്റ്, ഡ്രോണ്‍ ആക്രമണം. ഇതിന് പിന്നാലെ ഇസ്രായേല്‍ ജെറ്റുകള്‍ ലെബനന്റെ തലസ്ഥാനമായ ബെയ്‌റൂത്തില്‍ ബോംബാക്രമണം നടത്തി.

ഇറാനിയന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ കൊലപാതകത്തിനുള്ള പ്രതികാരമായാണ് തങ്ങളുടെ ആക്രമണമെന്ന് ഹിസ്ബുല്ല വ്യക്തമാക്കി. ലെബനനെയും അവിടുത്തെ ജനങ്ങളെയും പ്രതിരോധിക്കാനും, ആവര്‍ത്തിച്ചുള്ള ഇസ്രായേലി ആക്രമണങ്ങള്‍ക്കുള്ള മറുപടിയുമാണ് തങ്ങളുടെ ആക്രമണമെന്നും അവര്‍ പറഞ്ഞു.

'തുടര്‍ച്ചയായ ഇസ്രായേല്‍ ആക്രമണം ഉചിതമായ സമയത്തും സ്ഥലത്തും പ്രതിരോധിക്കാനുള്ള അവകാശം നല്‍കുന്നുണ്ട്. ലെബനനിലെ ഇസ്രായേലിന്റെ തുടര്‍ച്ചയായ ആക്രമണങ്ങളെ പരാമര്‍ശിച്ച് ഹിസ്ബുല്ല പ്രസ്താവനയില്‍ പറഞ്ഞു.

ഒരു വശത്ത് അമേരിക്കയും ഇസ്രായേലും, മറുവശത്ത് ഇറാനും സഖ്യകക്ഷികളും എന്ന രീതിയില്‍ യുദ്ധം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുകയാണെന്ന് വിദഗ്ധര്‍ വിലയിരുത്തി.

അതേസമയം, തെക്കന്‍ ബെയ്‌റൂത്തില്‍ വ്യോമാക്രമണങ്ങള്‍ നടത്തി ഇസ്രായേല്‍ പെട്ടെന്ന് പ്രതികരിച്ചു. തെക്കന്‍ ലെബനനിലെ നിരവധി ഗ്രാമങ്ങളിലും രാജ്യത്തിന്റെ കിഴക്കുള്ള ബെക്ക താഴ്വരയിലും ഇസ്രായേലി ആക്രമണങ്ങള്‍ നടന്നതായി പ്രാദേശിക വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

Next Story

RELATED STORIES

Share it