Sub Lead

എയര്‍ ഇന്ത്യ ജീവനക്കാരെ അധിക്ഷേപിച്ചതില്‍ ജയിലിലായ ഐറിഷ് അഭിഭാഷക മരിച്ച നിലയില്‍

ആത്മഹത്യ ചെയ്തതാണെന്ന സംശയവുമായാണ് റിപോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. കഴിഞ്ഞ വർഷം ഏപ്രിലിൽ ആയിരുന്നു സംഭവം.

എയര്‍ ഇന്ത്യ ജീവനക്കാരെ അധിക്ഷേപിച്ചതില്‍ ജയിലിലായ ഐറിഷ് അഭിഭാഷക മരിച്ച നിലയില്‍
X

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ ജീവനക്കാരെ വംശീയമായി അധിക്ഷേപിച്ചതില്‍ ജയിലിലായ ഐറിഷ് അഭിഭാഷക സൈമണ്‍ ബേണ്‍സിനെ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യ ചെയ്തതാണെന്ന സംശയവുമായാണ് റിപോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. കഴിഞ്ഞ വർഷം ഏപ്രിലിൽ ആയിരുന്നു സംഭവം.

മുംബൈയില്‍ നിന്ന് ലണ്ടനിലേക്ക് യാത്ര ചെയ്യുകയായിരുന്ന ഇവര്‍ മൂന്ന് തവണ ജീവനക്കാരോട് മദ്യം ആവശ്യപെട്ടു. ജീവനക്കാര്‍ മദ്യം നല്‍കുകയും ചെയ്തു. എന്നാല്‍ പിന്നീടും അഭിഭാഷക മദ്യം ആവശ്യപ്പെട്ടെങ്കിലും ജീവനക്കാര്‍ നല്‍കാന്‍ തയ്യാറായില്ല. ഇതേ തുടര്‍ന്ന് അഭിഭാഷക ജീവക്കാരെ അസഭ്യം പറയുകയും വിമാന യാത്രയ്ക്കിടെ വാഷ്‌റൂമില്‍ വെച്ച് ഇവര്‍ പുകവലിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതു തടയാന്‍ ശ്രമിച്ച ജീവനക്കാരും തമ്മില്‍ വാക്കുതർക്കത്തിലായി. തുടര്‍ന്ന് ലണ്ടനില്‍ വിമാനമിറങ്ങിയ ഇവരെ പോലിസ് അറസ്റ്റ് ചെയുകയായിരുന്നു.

ആറ് മാസത്തെ ജയില്‍ ശിക്ഷക്ക് വിധിച്ച ഇവര്‍ ജയില്‍ മോചിതയായതിനു ശേഷമാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. ഇവര്‍ ജീവനക്കാരെ അസഭ്യം പറയുന്ന വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.

Next Story

RELATED STORIES

Share it