Sub Lead

ലോക്കപ്പിലിട്ട് 10 ദിവസം പോലിസുകാര്‍ കൂട്ടബലാല്‍സംഗം ചെയ്തു; യുവതിയുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്

ലോക്കപ്പിലിട്ട് 10 ദിവസം പോലിസുകാര്‍ കൂട്ടബലാല്‍സംഗം ചെയ്തു; യുവതിയുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്
X



ഭോപ്പാല്‍: ലോക്കപ്പിലിട്ട് അഞ്ച് പോലിസുകാര്‍ 10 ദിവസത്തോളം കൂട്ടബലാല്‍സംഗത്തിനിരയാക്കിയെന്ന യുവതിയുടെ പരാതിയില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. മധ്യപ്രദേശിലെ രേവ ജില്ലയില്‍ 20 കാരിയാണ് പരാതിക്കാരി. സ്റ്റേഷന്‍ ചുമതലയുണ്ടായിരുന്ന അഞ്ച് പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേയാണ് ആരോപണം. കഴിഞ്ഞ മെയ് മാസം റെവയിലെ മംഗവാനില്‍ ലോക്കപ്പില്‍ വച്ച് അഞ്ച് പോലിസുകാര്‍ തന്നെ 10 ദിവസത്തോളം കൂട്ടബലാല്‍സംഗം ചെയ്‌തെന്നാണ് പരാതിയില്‍ പറയുന്നത്. ഒരു കൊലക്കേസില്‍ ആരോപണവിധേയയായ യുവതി ഇപ്പോള്‍ ജയിലില്‍ റിമാന്റില്‍ കഴിയുകയാണ്.

ഒക്ടോബര്‍ 10നു ജയില്‍ പരിശോധനയ്ക്കായി അഡീഷനല്‍ ജില്ലാ ജഡ്ജിയും അഭിഭാഷകരുടെ സംഘവും പോയപ്പോള്‍ ഇവര്‍ക്കു മുമ്പാകെയാണ് യുവതി പോലിസുകാര്‍ക്കെതിരെ ആരോപണം ഉന്നയിച്ചത്. തുടര്‍ന്ന് ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. കഴിഞ്ഞ മെയ് ഒമ്പതിനും മെയ് 21 നും ഇടയില്‍ അഞ്ച് പോലിസുകാര്‍ തന്നെ ബലാല്‍സംഗം ചെയ്‌തെന്നാണ് യുവതി സംഘത്തോട് പറഞ്ഞത്. ഒരു വനിതാ കോണ്‍സ്റ്റബിള്‍ ഇതിനെ എതിര്‍ത്തെങ്കിലും വിജയിച്ചില്ല. ബലാല്‍സംഗത്തെ കുറിച്ച് മൂന്നുമാസം മുമ്പ് ജയില്‍ വാര്‍ഡനോട് പറഞ്ഞിട്ടുണ്ടെന്ന് യുവതി തന്നോട് പറഞ്ഞതായി ജയില്‍ സന്ദര്‍ശിച്ച അഭിഭാഷക സംഘത്തിന്റെ ഭാഗമായ ഒരു അഭിഭാഷകന്‍ പറഞ്ഞു. ഇക്കാര്യം വാര്‍ഡന്‍ സമ്മതിച്ചതായും റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മെയ് 21 നാണ് യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് പോലിസ് പറഞ്ഞു.

Woman alleges gangrape by cops for 10 days in police lock-up




Next Story

RELATED STORIES

Share it