Latest News

എസ്‌ഐആറില്‍ വീണ്ടും തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെട്ട്; പുറത്താക്കുന്നത് ആറു ലക്ഷം പേരെ

എസ്‌ഐആറില്‍ വീണ്ടും തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെട്ട്; പുറത്താക്കുന്നത് ആറു ലക്ഷം പേരെ
X

കൊല്‍ക്കത്ത: ബംഗാളിലെ എസ്‌ഐആര്‍ വോട്ടര്‍ പട്ടികയില്‍ വീണ്ടും തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെട്ട്. അന്തിമ പട്ടികയില്‍ നിന്ന് 6,61,000 പേരെ പുറത്താകുമെന്ന് റിപോര്‍ട്ട്. പരാതി നല്‍കാനുള്ള സമയപരിധി അവസാനിച്ചതോടെയാണ് കണക്കുകള്‍ പുറത്ത് വന്നത്.

അന്തിമ വോട്ടര്‍ പട്ടികയില്‍നിന്ന് 6,61,000 പേരുകള്‍ കൂടി നീക്കം ചെയ്യപ്പെട്ടേക്കും. കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്താക്കിയ 58 ലക്ഷം പേര്‍ക്ക് പുറമെയാണ് പട്ടികയിലെ പുതിയ വെട്ടല്‍. നോട്ടിസ് അയച്ച 4,98,000 പേര്‍ ഹിയറിങ്ങിന് ഹാജറായില്ലെന്നാണ് കമ്മീഷന്റെ വിശദീകരണം. മതിയായ രേഖകള്‍ ഇല്ലാത്ത 1,63,000 പേര്‍ അയോഗ്യരാണെന്നും കണ്ടെത്തി. കൃത്യമായ രേഖകള്‍ ഹാജരാക്കാത്തതും ഇരട്ട വോട്ടുകളും വിലാസത്തിലെ മാറ്റങ്ങളുമാണ് പ്രധാനമായും കമ്മീഷന്‍ പരിശോധിച്ചത്.

Next Story

RELATED STORIES

Share it