Latest News

സൂരജ് ലാമയുടെ മരണം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

സൂരജ് ലാമയുടെ മരണം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു
X

കൊച്ചി: ബെംഗളൂരു സ്വദേശി സൂരജ് ലാമയുടെ മരണം അന്വേഷിക്കാന്‍ അരുള്‍ ബി കൃഷ്ണയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചു. എറണാകുളം റേഞ്ച് ഡിഐജിയാണ് കേസ് അന്വേഷിക്കുക. ഇക്കാര്യം സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മൂന്നാഴ്ചകം ആദ്യ അന്വേഷണ റിപോര്‍ട്ട് നല്‍കണമെന്നാണ് ജസ്റ്റിസുമാരായ ദേവന്‍ രാമചന്ദ്രന്‍, എം ബി സ്‌നേഹലത എന്നിവരുടെ ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം.

സൂരജ് ലാമയുടെ തിരോധാനത്തില്‍ മകന്‍ സാന്തന്‍ ലാമ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹരജിയാണ് കോടതി ഇന്ന് പരിഗണിച്ചത്. ജസ്റ്റിസുമാരായ ദേവന്‍ രാമചന്ദ്രനും, എം.ബി.സ്‌നേഹലതയും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

സൂരജ് ലാമ കൊച്ചിയില്‍ എത്തിയത് മുതലുള്ള കാര്യങ്ങള്‍ അന്വേഷിക്കും. ഒക്ടോബര്‍ അഞ്ചിന് വെളുപ്പിന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ലാമയെ നവംബര്‍ 30നാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Next Story

RELATED STORIES

Share it