Latest News

മുംബൈ-മസ്‌ക്കത്ത് എയര്‍ ഇന്ത്യ വിമാനം 12 മണിക്കൂര്‍ വൈകി

മുംബൈ-മസ്‌ക്കത്ത് എയര്‍ ഇന്ത്യ വിമാനം 12 മണിക്കൂര്‍ വൈകി
X

മസ്‌കത്ത്: മുംബൈയില്‍നിന്ന് മസ്‌കത്തിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം 12 മണിക്കൂര്‍ വൈകി. മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഐഎക്‌സ് 235 ആണ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് വൈകിയത്.

വിമാനത്തിനുള്ളില്‍ ഏകദേശം മൂന്നു മണിക്കൂര്‍ കാത്തിരുന്ന ശേഷമാണ് യാത്രക്കാരോട് ടെര്‍മിനലിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടത്. ട്രാന്‍സിറ്റ് പാസുകള്‍ നല്‍കി, മറ്റൊരു സുരക്ഷാ പരിശോധനയ്ക്ക് വിധേയരാകാനും നിര്‍ദേശിച്ചതായി യാത്രക്കാര്‍ ആരോപിച്ചു. ചെറിയ അത്താഴ വൗച്ചര്‍ മാത്രമാണ് നല്‍കിയത്. കുടിവെള്ളം പോലുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും രാത്രി മുഴുവന്‍ വിമാനത്താവളത്തില്‍ ചെലവഴിച്ചിട്ടും വിശ്രമക്രമീകരണങ്ങള്‍ ലഭിച്ചില്ലെന്നും യാത്രക്കാര്‍ പരാതിപ്പെട്ടു. വീല്‍ ചെയര്‍ അടക്കമുള്ള സേവനം നിഷേധിച്ചതായും യാത്രക്കാര്‍ ആരോപിച്ചു.

Next Story

RELATED STORIES

Share it