Sub Lead

യുപി ബിജെപി എംഎല്‍എയും മറ്റു ആറു പേരും ബലാല്‍സംഗത്തിന് ഇരയാക്കിയതായി യുവതിയുടെ പരാതി

2017ലെ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ എംഎല്‍എയുടെ മരുമകന്‍ ഒരു മാസത്തോളം തന്നെ ഭാദോഹിയിലെ ഹോട്ടലില്‍ താമസിപ്പിക്കുകയും അവിടെ എംഎല്‍എയും കുടുംബവും ബലാത്സംഗത്തിനിരയാക്കിയെന്നുമാണ് യുവതിയുടെ പരാതി.

യുപി ബിജെപി എംഎല്‍എയും മറ്റു ആറു പേരും ബലാല്‍സംഗത്തിന് ഇരയാക്കിയതായി യുവതിയുടെ പരാതി
X

ഭാദോഹി (ഉത്തര്‍പ്രദേശ്): ഉത്തര്‍പ്രദേശിലെ ഭാദോഹിയില്‍ ബിജെപി എംഎല്‍എ രവീന്ദ്രനാഥ് ത്രിപാഠിയും മറ്റ് ആറ് പേരും ബലാല്‍സംഗത്തിന് ഇരയാക്കിയതായി യുവതിയുടെ പരാതി.2007ല്‍ ഭര്‍ത്താവ് മരിച്ച യുവതി 2014ല്‍ എംഎല്‍എ രവീന്ദ്രനാഥ് ത്രിപാഠിയുടെ അനന്തരവനെ കണ്ടുമുട്ടി. തുടര്‍ന്ന് വിവാഹ വാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം ശാരീരികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്ന് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. 2017ലെ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ എംഎല്‍എയുടെ മരുമകന്‍ ഒരു മാസത്തോളം തന്നെ ഭാദോഹിയിലെ ഹോട്ടലില്‍ താമസിപ്പിക്കുകയും അവിടെ എംഎല്‍എയും കുടുംബവും ബലാത്സംഗത്തിനിരയാക്കിയെന്നുമാണ് യുവതിയുടെ പരാതി. കേസ് അഡീഷണല്‍ പോലിസ് സൂപ്രണ്ടിന് കൈമാറി.




Next Story

RELATED STORIES

Share it