Sub Lead

ഹോര്‍മുസ് തുറന്നാലും പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ മാസങ്ങളെടുക്കുമെന്ന് ഊര്‍ജ്ജ വിദഗ്ധന്‍

ഹോര്‍മുസ് തുറന്നാലും പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ മാസങ്ങളെടുക്കുമെന്ന് ഊര്‍ജ്ജ വിദഗ്ധന്‍
X

നയതന്ത്ര ശ്രമങ്ങളിലൂടെ ഹോര്‍മുസ് കടലിടുക്ക് തുറന്നാലും ഇപ്പോഴുണ്ടായിട്ടുള്ള ഊര്‍ജ്ജ പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങളില്‍ നിന്ന് കരകയറാന്‍ ലോകം മാസങ്ങള്‍ എടുക്കുമെന്ന് സ്വതന്ത്ര ഊര്‍ജ്ജ വിശകലന വിദഗ്ധനും അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സിയിലെ മുന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥനുമായ നീല്‍ ആറ്റ്കിന്‍സണ്‍. ഹോര്‍മുസ് കടലിടുക്ക് വേഗത്തില്‍ തുറന്നാല്‍ പോലും സാധാരണ പോലെ ഊര്‍ജ്ജ പ്രവാഹം പുന:സ്ഥാപിക്കാനാവില്ല. 'ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള സ്വതന്ത്ര ചരക്ക് നീക്കം ഉടന്‍ തന്നെ നടന്നാലും, കടലിടുക്കിന്റെ ഇരുവശത്തും കാത്തുനില്‍ക്കുന്ന നിരവധി ടാങ്കറുകള്‍ ഉണ്ട്,' അദ്ദേഹം പറഞ്ഞു. എന്നാല്‍, സൗദി അറേബ്യ, ഇറാഖ്, കുവൈത്ത്, അബുദാബി എന്നിവിടങ്ങളിലെ ഉല്‍പാദന സൗകര്യങ്ങള്‍ അടച്ചുപൂട്ടിയിട്ടിയിരിക്കുകയാണ്. ഇവിടങ്ങളില്‍ ഉല്‍പാദനം സാധാരണ നിലയിലാവാന്‍ നിരവധി ദിവസങ്ങളോ ഒരുപക്ഷേ അതിലും കൂടുതലോ എടുത്തേക്കാം.' ആറ്റ്കിന്‍സണ്‍ പറഞ്ഞു.

ഖത്തറില്‍ നിന്നുള്ള എല്‍എന്‍ജി കയറ്റുമതി പ്രതിസന്ധിയിലാണ്. ഏറ്റവും നല്ല സാഹചര്യത്തില്‍ പോലും വീണ്ടെടുക്കലിന് ആഴ്ചകള്‍ എടുത്തേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

'എല്ലാത്തിനും കുറഞ്ഞതോ കൂടുതലോ അളവില്‍ എണ്ണ ആവശ്യമാണ്.' വ്യവസായങ്ങളിലുടനീളം എണ്ണയുടെ കേന്ദ്ര പങ്ക് ചൂണ്ടിക്കാട്ടി ആഗോള ആഘാതത്തിന്റെ വ്യാപ്തി ആറ്റ്കിന്‍സണ്‍ ഊന്നിപ്പറഞ്ഞു. ഭക്ഷ്യ ഉല്‍പാദനത്തിന് ദീര്‍ഘകാല അപകടസാധ്യതകളെക്കുറിച്ചും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 'രാസവളങ്ങളുടെ ലഭ്യതക്കുറവ് ഭക്ഷ്യോല്‍പ്പാദനത്തിലും ഭക്ഷ്യോല്‍പ്പാദനത്തിലും പ്രതികൂലമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. പ്രശ്‌നങ്ങള്‍ എത്ര വലുതാണെന്ന് ഇപ്പോള്‍ കണക്കാക്കാനാവില്ലെന്നും നീല്‍ ആറ്റ്കിന്‍സണ്‍ പറഞ്ഞു.

Next Story

RELATED STORIES

Share it