മുഴുവന്‍ അനധികൃത കുടിയേറ്റക്കാരെയും കണ്ടെത്തി നാടുകടത്തുമെന്ന് അമിത് ഷാ
രാജ്യസഭയില്‍ സമാജ് വാദി പാര്‍ട്ടി അംഗം ജാവേദ് അലി ഖാന് ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ന്യൂഡല്‍ഹി: രാജ്യത്തെ മുഴുവന്‍ അനധികൃത കുടിയേറ്റക്കാരെയും കണ്ടെത്തി അന്താരാഷ്ട്ര നിയമങ്ങളനുസരിച്ച് നാടുകടത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യസഭയില്‍ സമാജ് വാദി പാര്‍ട്ടി അംഗം ജാവേദ് അലി ഖാന് ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്തിന്റെ ഏതു കോണിലും ജീവിക്കുന്ന അനധികൃത കുടിയേറ്റക്കാരായ ആളുകളെ സര്‍ക്കാര്‍ കണ്ടെത്തും. അന്താരാഷ്ട്ര നിയമങ്ങളനുസരിച്ച് അത്തരക്കാരെ നാടുകടത്തുമെന്നും അമിത് ഷാ പറഞ്ഞു. അസമിലെ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുന്നത് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയുടെ ഭാഗമാണെന്നും അമിത് ഷാ വ്യക്തമാക്കി.
സുപ്രിം കോടതിയുടെ കര്‍ശന മേല്‍നോട്ടത്തിലാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുന്നത്. രജിസ്റ്ററില്‍ ഉള്‍പ്പെടുന്നവരുടെ അന്തിമ പട്ടിക ജൂലായ് 31ന് പ്രസിദ്ധീകരിക്കണമെന്ന് സുപ്രിം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍, പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള തീയതി നീട്ടണമെന്ന് വിവിധ കോണുകളില്‍നിന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT