ഗോധ്രയിലേതു പോലെ പാകിസ്താനില്‍ കൂട്ടക്കൊല നടത്തൂ; മോദിക്ക് സാധ്വി പ്രാചിയുടെ ഉപദേശം
പാകിസ്താനില്‍ കൂട്ടക്കൊല നടത്തുകയാണെങ്കില്‍ രാജ്യം മുഴുവന്‍ താങ്കളുടെ കാലില്‍ വീഴും. റാവല്‍ പിണ്ടിയും കറാച്ചിയും കത്തിച്ചാമ്പലാകാതെ തീവ്രവാദം അവസാനിക്കില്ലെന്നും ബിജെപി നേതാവ് കൂട്ടിച്ചേര്‍ത്തു.

ന്യൂഡല്‍ഹി: ഗോദ്രയിലേതിനു സമാനമായി പാകിസ്താനില്‍ കൂട്ടക്കൊല നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ബിജെപി നേതാവ് സാധ്വി പ്രാചി. പാകിസ്താനില്‍ കൂട്ടക്കൊല നടത്തുകയാണെങ്കില്‍ രാജ്യം മുഴുവന്‍ താങ്കളുടെ കാലില്‍ വീഴും. റാവല്‍ പിണ്ടിയും കറാച്ചിയും കത്തിച്ചാമ്പലാകാതെ തീവ്രവാദം അവസാനിക്കില്ലെന്നും ബിജെപി നേതാവ് കൂട്ടിച്ചേര്‍ത്തു. പുല്‍വാമ ആക്രമണത്തേക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കവെയായിരുന്നു സാധ്വി പ്രാചിയുടെ കൊലവിളി.
ബിജെപി നേതാവിന്റെ വംശഹത്യാ ആഹ്വാനം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിക്കഴിഞ്ഞു. 2002ലെ ഗോധ്ര ട്രെയിന്‍ തീപ്പിടിത്തത്തില്‍ മോദിയുടെ പങ്ക് സ്ഥിരീകരിക്കുന്നതാണ് സാധ്വി പ്രാചിയുടെ പ്രസ്താവനയെന്ന് മാധ്യമപ്രവര്‍ത്തകനായ രവി നായര്‍ ചൂണ്ടിക്കാട്ടി. സാധ്വി പ്രാചിയുടെ പ്രസ്താവന രണ്ടു കാര്യങ്ങള്‍ വ്യക്തമാക്കുന്നതായി രവി നായര്‍ ട്വീറ്റ് ചെയ്തു. ഒന്ന്, മോദി സര്‍ക്കാര്‍ തിരഞ്ഞെടുപ്പിന് മുമ്പായി വടക്കു പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ ചില നാടകങ്ങള്‍ നടത്തും. രണ്ടാമതായി, ഗോധ്രയില്‍ കലാപത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ആരാണെന്ന് അവര്‍ പരസ്യമായി തുറന്നു പറഞ്ഞിരിക്കുന്നു-രവി നായര്‍ ചൂണ്ടിക്കാട്ടി.
RELATED STORIES
നട്ടെല്ലുള്ള മാധ്യമസ്ഥാപനങ്ങള് ഇന്നും ഇന്ത്യാ രാജ്യത്തുണ്ട്; ന്യൂസ്...
3 Oct 2023 5:10 PM GMTകടയ്ക്കല് സംഭവം അങ്ങിനെ ലഘൂകരിക്കാന് കഴിയുന്ന ഒന്നല്ല;...
27 Sep 2023 11:16 AM GMT'സനാതനികള് പലരെയും കൊന്ന് കുഴിച്ച് മൂടിയിട്ടുണ്ട്; ഉദയനിധി പറഞ്ഞതില് ...
6 Sep 2023 7:36 AM GMTമൊബൈല് ഫോണ് നഷ്ടപ്പെട്ടാല് എന്താണ് ചെയ്യേണ്ടത്?; വിശദീകരണവുമായി...
21 Aug 2023 12:40 PM GMTആറ് ജില്ലകളില് പേരിനു പോലും ഒരു മുസ് ലിമില്ല; ബ്ലോക്ക് പ്രസിഡന്റ്...
8 Jun 2023 9:53 AM GMTകണ്ണൂരിലെ ട്രെയിന്‍ തീവയ്പ്: 'നിജസ്ഥിതി പറയാന് എല്ലാവരും മടിക്കുന്നു; ...
3 Jun 2023 8:35 AM GMT