- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മോദി ചെയ്യുന്നതൊക്കെ കേരളത്തിലും ആവര്‍ത്തിക്കപ്പെടുന്നു: വി ടി ബലറാം

കണ്ണൂര്‍: മോദി ഭരണകൂടം ദേശീയ തലത്തില്‍ ചെയ്യുന്നതൊക്കെ തന്നെ കേരളത്തിലും ആവര്‍ത്തിക്കപ്പെടുകയാണെന്നും കേരളവും ആ ദിശയിലേക്ക് തന്നെയാണ് നീങ്ങികൊണ്ടിരിക്കുന്നതെന്നും മുന്‍ എംഎല്‍എയും കെപിസിസി വൈസ് പ്രസിഡന്റുമായ വി ടി ബലറാം പറഞ്ഞു. ആഭ്യന്തര വകുപ്പ് എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് എന്ന് പോലും പിണറായി വിജയന്‍ പഠിച്ചു കൊണ്ടിരിക്കുന്നത് അമിത് ഷായിലില്‍ നിന്നാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വിയോജിപ്പിന്റെ ജനാധിപത്യം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഭരണകൂടത്തിനിഷ്ടമില്ലാത്തതൊക്കെ രാജ്യദ്രോഹമായി മാറുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നതെന്നും സാധാരണ രീതിയിലുള്ള അഭിപ്രായപ്രകടനങ്ങള്‍ പോലും കലാപാഹ്വാനങ്ങളായി ചിത്രീകരിക്കുന്ന ഈ കാലഘട്ടത്തില്‍ നമ്മുടെ ജനാധിപത്യം ഭദ്രമാണോ എന്നും അതിന്റെ ഭാവി അപകടത്തിലാണോ എന്നുള്ള ആശങ്കയും അദ്ദേഹം പങ്കുവെച്ചു.
ചടങ്ങ് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ്സ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അഡ്വ.കെ വി മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു.
ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ്സ് സംസ്ഥാന ജന.സെക്രട്ടറി അഡ്വ.തങ്കച്ചന്‍ മാത്യു, കണ്ണൂര്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.ഇ പി ഹംസ കുട്ടി എന്നിവര്‍ സംസാരിച്ചു.
ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ്സ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി സി ജി അരുണ്‍ സ്വാഗതവും വൈസ് പ്രസിഡന്റ് പ്രേമന്‍ മാവില നന്ദിയും രേഖപ്പെടുത്തി.
RELATED STORIES
ഇറാന്റെ മിസൈലുകളെ തടയാന്‍ വിദേശസഹായം തേടി ഇസ്രായേല്‍
16 Jun 2025 4:14 AM GMTഗസയില്‍നിന്ന് ഇസ്രായേല്‍ സൈന്യത്തെ ഭാഗികമായി പിന്‍വലിക്കുന്നു
16 Jun 2025 3:04 AM GMTമുസ്ലിം യുവാവിന്റെ കൊലപാതകം: ഏഴ് ഹിന്ദുത്വര്‍ക്കെതിരേ കേസ്
15 Jun 2025 5:39 PM GMTതിരുവനന്തപുരത്ത് വീട്ടമ്മയെ കൊന്ന് കുഴിച്ചുമൂടിയ സംഭവം; പ്രതി...
15 Jun 2025 5:30 PM GMT44 ഇസ്രായേലി ഡ്രോണുകള്‍ വെടിവച്ചിട്ടെന്ന് ഇറാന്
15 Jun 2025 5:25 PM GMTകാഞ്ഞിരംകുളം പഞ്ചായത്ത് ഓഫീസില്‍ തീപ്പിടിത്തം
15 Jun 2025 5:18 PM GMT