- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എന്താണ് പരിസ്ഥിതി ലോല പ്രദേശം?; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
വയനാട് വന്യജീവി സങ്കേതത്തിൽപ്പെട്ട ബത്തേരി, മുത്തങ്ങ, തോൽപ്പെട്ടി, കുറിച്ച്യാട് എന്നി നാല് റെയിഞ്ചുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിലെ ആറ് വില്ലേജുകളിലായി 24,653 കുടുംബങ്ങളാണ് താമസിച്ചു വരുന്നത്.

കോഴിക്കോട്: വയനാട് വന്യ ജീവി സങ്കേതത്തിന് ചുറ്റുമുള്ള 3-4 കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കരട് വിജ്ഞാപനം പുറപ്പെടുവിച്ചതോടെ വയനാടൻ ജനത കടുത്ത ആശങ്കയിലാണ്. വയനാട് വന്യ ജീവി സങ്കേതത്തിനു ചുറ്റുമുള്ള ആറ് വില്ലേജുകളെയാണ് പരിസ്ഥിതി ലോല മേഖലയുടെ പട്ടികയിൽ ഉൾപ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിച്ചത്.
കിടങ്ങനാട്, നൂൽപ്പുഴ, പുൽപ്പള്ളി, ഇരുളം, തൃശ്ശിലേരി, തിരുനെല്ലി എന്നി വില്ലേജുകളാണ് പരിസ്ഥിതി ലോല മേഖലയുടെ പരിധിയിൽ വന്നിട്ടുള്ളത്. നേരത്തെ മലബാർ വന്യജീവി സങ്കേതത്തിന് ചുറ്റും പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ചപ്പോൾ ജില്ലയിലെ നാല് വില്ലേജുകൾ ഉൾപ്പെട്ടിരുന്നു. വയനാട് വന്യജീവി സങ്കേതത്തിൽപ്പെട്ട ബത്തേരി, മുത്തങ്ങ, തോൽപ്പെട്ടി, കുറിച്ച്യാട് എന്നി നാല് റെയിഞ്ചുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിലെ ആറ് വില്ലേജുകളിലായി 24,653 കുടുംബങ്ങളാണ് താമസിച്ചു വരുന്നത്.
എന്താണ് പരിസ്ഥിതി ലോല പ്രദേശം?
പാരിസ്ഥിതികമായി പ്രാധാന്യം നൽകേണ്ടതായി ഇന്ത്യാ ഗവൺമെന്റ് നിശ്ചയിച്ച ജൈവ മേഖലകളാണ് പരിസ്ഥിതിലോല പ്രദേശം (Eco Sensitive Zone-ESZ) അല്ലെങ്കിൽ പരിസ്ഥിതി ദുർബലമായ പ്രദേശങ്ങൾ (Ecologically Fragile Areas-EFA). ഇത്തരം പ്രദേശങ്ങൾക്ക് ചുറ്റുമുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നിയന്ത്രിക്കുക വഴി സംരക്ഷിത പ്രദേശങ്ങളിലേക്ക് ഒരുതരം "ഷോക്ക് അബ്സോർബറുകൾ" സൃഷ്ടിക്കുക എന്നതാണ് ഇക്കോ സെൻസിറ്റീവ് സോണുകൾ പ്രഖ്യാപിക്കുന്നതിന്റെ ലക്ഷ്യമെന്ന് സർക്കാർ പറയുന്നു.
മാനദണ്ഡങ്ങൾ
പ്രധാനമായും ജൈവ വൈവിധ്യത, നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന സസ്യങ്ങളുടെയോ ജന്തുക്കളുടെയോ സാന്നിധ്യം, ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ (പ്രത്യേകിച്ചും നിമ്‌നോന്നത, മണ്ണൊലിപ്പിനുള്ള സാധ്യതകൾ), മഴയുടെ അളവും തീക്ഷ്ണതയും എന്നിവയെല്ലാം ദുർബലത കണക്കാക്കുന്നതിനുള്ള ഘടകങ്ങളാണ്. പാരിസ്ഥിതിക ലോലത കണക്കാക്കാൻ ഉപയോഗിച്ച മാനദണ്ഡങ്ങൾ താഴെപ്പറയുന്നവയാണ്.

ജൈവശാസ്‌ത്രപരമായ ഘടകങ്ങൾ: വൈവിധ്യവും സമ്പന്നതയും, അപൂർവ ജനുസ്സുകളെ സംബന്ധിച്ച വിവരങ്ങൾ, ജൈവ വർഗങ്ങളുടെ ആവാസ വ്യവസ്ഥ, ഉൽപാദനക്ഷമത, പാരിസ്ഥിതികവും ചരിത്രപര വുമായ പ്രാധാന്യം.
ഭൗമഘടകങ്ങൾ: ഭൂതല സവിശേഷതകൾ, കാലാവസ്ഥ, മഴ, പ്രകൃതിദുരന്തസാധ്യത എന്നിങ്ങനെ.
സാമൂഹികഘടകങ്ങൾ: ജനാഭിപ്രായ സ്വരൂപണം, ബന്ധപ്പെട്ട വരുടെ അഭിപ്രായങ്ങൾ എന്നിങ്ങനെ.
ഈ ഘടകങ്ങൾ ഓരോന്നിനും നൽകിയ മാർക്കുകളുടെ (Weightage) അടിസ്ഥാനത്തിൽ അവയുടെ ഏറ്റക്കുറച്ചിലിനനുസരിച്ച് വിവിധ പാരിസ്ഥിതിക ലോല പ്രദേശങ്ങളായി തരംതിരിക്കുകയായിരുന്നു. പശ്ചിമഘട്ട മേഖലയുടെ 37% മാത്രമാണ് പരിസ്ഥിതി ദുർബല മേഖല. കേരളത്തിലെ പശ്ചിമഘട്ട മേഖലയിൽ 44% ആണ് പരിസ്ഥിതി പ്രധാനമേഖല.

കരട് വിജ്ഞാപനത്തിൻമേൽ ആക്ഷേപങ്ങളും അഭിപ്രായങ്ങളും അറിയിക്കാൻ രണ്ട് മാസം സമയം അനുവദിച്ചിട്ടുണ്ട്. നിയന്ത്രണങ്ങളും നിരോധനങ്ങളും അനുമതികളും എന്തിനൊക്കെയാണെന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നുണ്ട്. ഇതിൽ എട്ട് കാര്യങ്ങൾക്ക് പൂർണ നിരോധനവും അഞ്ച് കാര്യങ്ങൾക്ക് അനുമതിയും പതിമൂന്ന് കാര്യങ്ങൾക്ക് നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. വിജ്ഞാപനം നടപ്പിൽ വരുന്നതോടെ ഉണ്ടാകുന്ന നിരോധനങ്ങളും നിയന്ത്രണങ്ങളും ഏതൊക്കെയെന്ന് പരിശോധിക്കാം.

നിരോധനങ്ങൾ
വ്യാവസായിക അടിസ്ഥാനത്തിലുള്ള ഖനനം, എന്നാൽ വീടുകളുടെ അറ്റകുറ്റപ്പണികൾക്കും വ്യക്തിഗത ഉപഭോഗത്തിനായും ഭവന നിർമ്മാണത്തിനായും ഓടുകളും ഇഷ്ടികകളും നിർമ്മിക്കുന്നതിന് ഭൂമി കുഴിക്കുന്നതിന് തടസ്സമാകില്ല.
മര മില്ലുകളുടെ പ്രവർത്തനത്തിന് നിരോധനം പ്രാബല്യത്തിൽ വരും
ജല, വായു, മണ്ണ്, ശബ്ദ മലിനീകരണം ഉണ്ടാക്കുന്ന വ്യവസായങ്ങൾ നിരോധിക്കും
വിറകിന്റെ വ്യാവസായിക ഉപയോഗം നിരോധിക്കും എന്നാൽ ഹോട്ടലുകൾ പോലുള്ള കച്ചവട സ്ഥാപനങ്ങളെ നിരോധനത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
വൻകിട ജലവൈദ്യുത പദ്ധതികൾ
അപകടകരമായ വസ്തുക്കളുടെ നിർമാണവും ഉപയോഗവും (പെട്രോളിയം ഉൽപന്നങ്ങൾ, ആസിഡ്, കീടനാശിനികൾ തുടങ്ങിയവ)
വിനോദ സഞ്ചാരത്തിന്റെ ഭാഗമായി നാഷണൽ പാർക്കുകൾക്ക് മുകളിലൂടെയുള്ള ഹോട്ട് എയർ ബലൂൺ റൈഡ്, മറ്റു ഫ്ലൈയിങ് സംവിധാനങ്ങൾ
പ്രകൃതിദത്ത ജലാശയങ്ങളിലും പ്രദേശങ്ങളിലും ജല, ഖര മാലിന്യങ്ങളുടെ പുറംതള്ളൽ
നിയന്ത്രണങ്ങൾ
മരം വെട്ടുന്നതിന് നിയന്ത്രണം, എന്നാൽ നേരത്തെ ഉണ്ടായിരുന്നതുപോലെയുള്ള അനുമതിയോടുകൂടിയുള്ള മരംവെട്ടൽ അനുവദനീയമാണ്.
ഹോട്ടലുകളുടേയും റിസോർട്ടുകളുടേയും പ്രവർത്തനം, വന്യമൃഗങ്ങളുടെ ചലനത്തെ തടസപ്പെടുത്താതെയുള്ള ആവാസ വ്യവസ്ഥകളെ പരിപാലിക്കുന്ന അംഗീകൃത മാസ്റ്റർ പ്ലാൻ അനുസരിച്ചുള്ള പ്രവർത്തനങ്ങളാകാം.
കാർഷിക മേഖലയിലെ വലിയ മാറ്റങ്ങൾ
പ്രകൃതിദത്ത ജലാശയങ്ങളും ഭൂഗർഭജലവും വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കില്ല. വന്യമൃഗങ്ങളുടെ ചലനത്തെ തടസപ്പെടുത്താതെയുള്ള ആവാസ വ്യവസ്ഥകളെ പരിപാലിക്കുന്ന അംഗീകൃത മാസ്റ്റർ പ്ലാൻ അനുസരിച്ചുള്ള പ്രവർത്തനങ്ങളാകാം.
വൈദ്യുത ലൈനുകൾ ഭൂഗർഭ വഴികളിലൂടെ എത്തിക്കണം
വൈദ്യത വേലികൾക്ക് നിയന്ത്രണം, ഹോട്ടലുകൾക്കും ലോഡ്ജുകൾക്കുമാണ് ഇത് ബാധകം
കടകളിലെ പോളിത്തീൻ ബാഗുകൾക്ക് നിയന്ത്രണം
റോഡിന്റെ വീതി കൂട്ടുന്നതിന് നിയന്ത്രണം
വാണിജ്യാവശ്യങ്ങൾക്കുള്ള രാത്രി യാത്രകൾക്ക് നിയന്ത്രണം
വിദേശ ജീവികളെ വളർത്തുന്നതും കൊണ്ടുവരുന്നതിനും നിയന്ത്രണം
മലനിരകളുടെ ചരിവുകളിലും പുഴയുടെ അതിർത്തിയിലും ഉള്ള അതിർത്തി മതിലുകളുടെ നിർമാണം
സൂചനാ ബോർഡുകൾ സ്ഥാപിക്കാൻ പാടില്ല.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















