Sub Lead

പോപുലര്‍ ഫ്രണ്ടിനെതിരായ നടപടി ഭരണകൂട പ്രതികാരം: വെല്‍ഫെയര്‍ പാര്‍ട്ടി

പോപുലര്‍ ഫ്രണ്ടിനെതിരായ നടപടി ഭരണകൂട പ്രതികാരം: വെല്‍ഫെയര്‍ പാര്‍ട്ടി
X

തിരുവനന്തപുരം: പോപുലര്‍ ഫ്രണ്ട് ഓഫിസുകളില്‍ ഇഡി-എന്‍ഐഎ നടത്തിയ റെയ്ഡും പിഎഫ്‌ഐ എസ്ഡിപിഐ നേതാക്കളെ കസ്റ്റഡിയിലെടുത്തതും ഭരണകൂടത്തിനെതിരേ പ്രതികരിക്കുന്നവരോടുള്ള സംഘ്പരിവാറിന്റെ പ്രതികാര നടപടിയുടെ ഭാഗമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. പ്രതിപക്ഷത്ത് നിലയുറപ്പിച്ചവരെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. ഇതിലൂടെ മറു ശബ്ദങ്ങളെ നിശബ്ദമാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പി ചിദംബരം, ഡി.കെ ശിവകുമാര്‍, സഞ്ജയ് റാവത്ത്, അഅ്‌സം ഖാന്‍, തോമസ് ഐസക് തുടങ്ങിയ നിരവധി രാഷ്ട്രീയ നേതാക്കളെയും ട്വീസ്റ്റ സെതല്‍വാദ് അടക്കം നിരവധി ആക്ടിവിസ്റ്റുകളെയും ഇത്തരത്തില്‍ വേട്ടയാടിക്കൊണ്ടിരിക്കുന്നു. അത്തരം വേട്ടകളുടെ ഭാഗമാണ് പോപ്പുലര്‍ ഫ്രണ്ടിനെതിരെയും നടക്കുന്നത്.

ആര്‍എസ്എസിന് വിടുപണിയെടുക്കുന്ന ഏജന്‍സികളായി മാറിയ ഇഡിയും എന്‍ഐഎയും ഇസ്‌ലാമോഫാബിയ സൃഷ്ടിക്കാനും പരമാവധി ശ്രമിക്കുന്നു. ഭരണകൂട ഭീകരതയാല്‍ ജനാധിപത്യ പ്രവര്‍ത്തനങ്ങളുടെ ഇടം രാജ്യത്ത് അനുദിനം ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ഈ സന്ദര്‍ഭത്തില്‍ നിശബ്ദത വെടിഞ്ഞ് അതിശക്തമായ പ്രക്ഷോഭം നടത്താന്‍ എല്ലാ രാഷ്ട്രീയ ബഹുജന പ്രസ്ഥാനങ്ങളും മുന്നോട്ട് വരണം. ഭരണകൂടത്തിന്റെ അന്യായ വേട്ടയ്‌ക്കെതിരെ ജനാധിപത്യ പ്രതിഷേധം ഉയരണമെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it