Sub Lead

'രാമരാജ്യത്തിലേക്ക് സ്വാഗതം'; കമാനം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് എസ് ഡിപിഐ പരാതി നല്‍കി

രാമരാജ്യത്തിലേക്ക് സ്വാഗതം; കമാനം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് എസ് ഡിപിഐ പരാതി നല്‍കി
X

തലശ്ശേരി: 'രാമരാജ്യത്തിലേക്ക് സ്വാഗതം' എന്നെഴുതിവച്ച കമാനം അടിയന്തരമായി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ തലശ്ശേരി മണ്ഡലം സെക്രട്ടറി നൗഷാദ് ബംഗ്ലാ തലശ്ശേരി സിഐക്ക് പരാതി നല്‍കി.കമാനം നീക്കം ചെയ്ത് ഭരണഘടനയുടെ അന്തസത്ത സംരക്ഷിക്കണമെന്നും വിദ്വേഷ പ്രചാരകര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. മതേതര സോഷ്യലിസ്റ്റ് ജനാധിപത്യ റിപ്പബ്ലിക് ആയ നമ്മുടെ രാജ്യത്തിന്റെ അഖണ്ഡതക്ക് വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടാണ് തലശ്ശേരി തിരുവങ്ങാട് പ്രദേശത്ത് രാമരാജ്യത്തിലേക്ക് സ്വാഗതം എന്ന കമാനം സ്ഥാപിച്ചത്. ഇന്ത്യയുടെ നാനാത്വവും ബഹുസ്വരതയും അതിന്റെ മഹിതമായ ആശയങ്ങളെയല്ലാം തകര്‍ക്കുന്നതിന്റെ ഭാഗമായാണ് കമാനം സ്ഥാപിക്കപ്പെട്ടിട്ടുള്ളത്. തീവ്രമായ മതവിദ്വേഷം വളര്‍ത്തുന്നതിനും നാടിനെ മതത്തിന്റെ പേരില്‍ വിഭജിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമവുമാണ് ഇതിനു പിന്നിലെന്ന് സംശയിക്കുന്നു. ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ വരുത്തിവയ്ക്കുന്ന കമാനം സ്ഥാപിച്ചവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും കമാനം നീക്കം ചെയ്യണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ ബഹുസ്വരക്കെതിരെയുള്ള നീക്കത്തെ കരുതിയിരിക്കണമെന്നും മതേതര സമൂഹം ജാഗ്രത പുലര്‍ത്തണമെന്നും നൗഷാദ് ബംഗ്ലാ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it