Sub Lead

ഞങ്ങൾ അഖണ്ഡ ഭാരതത്തിൽ വിശ്വസിക്കുന്നു; കറാച്ചി ഒരു ദിവസം ഇന്ത്യയുടെ ഭാഗമാകുമെന്ന് : ദേവേന്ദ്ര ഫഡ്‌നാവിസ്

ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ് എന്നിവ ലയിപ്പിച്ച് ബിജെപി ഒരു രാജ്യം സൃഷ്ടിച്ചാൽ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) ഈ നടപടിയെ സ്വാഗതം ചെയ്യുമെന്ന് മഹാരാഷ്ട്ര കാബിനറ്റ് മന്ത്രി നവാബ് മാലിക് പറഞ്ഞു.

ഞങ്ങൾ അഖണ്ഡ ഭാരതത്തിൽ വിശ്വസിക്കുന്നു; കറാച്ചി ഒരു ദിവസം ഇന്ത്യയുടെ ഭാഗമാകുമെന്ന് : ദേവേന്ദ്ര ഫഡ്‌നാവിസ്
X

നാഗ്പൂർ: പാകിസ്താന്റെ കറാച്ചി ഒരു ദിവസം ഇന്ത്യയുടെ ഭാഗമാകുമെന്ന് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ്. മുംബൈയിലെ ബാന്ദ്ര വെസ്റ്റിലെ "കറാച്ചി സ്വീറ്റ്സ്" ഉടമയോട് ശിവസേന നേതാവ് "കറാച്ചി" എന്ന വാക്ക് പേരിൽ നിന്ന് ഒഴിവാക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ഉണ്ടായ വിവാദത്തെക്കുറിച്ച് അഭിപ്രായപ്പെടുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പരാമർശം.

ഞങ്ങൾ അഖണ്ഡ ഭാരതത്തിൽ വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ കറാച്ചി ഇന്ത്യയുടെ ഭാഗമാകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നുവെന്നും ഫഡ്‌നാവിസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇതേത്തുടർന്ന് ശക്തമായ രാഷ്ട്രീയ വാ​ഗ്വാദങ്ങളാണ് മഹാരാഷ്ട്ര രഷ്ട്രീയത്തിൽ നടക്കുന്നത്.

ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ് എന്നിവ ലയിപ്പിച്ച് ബിജെപി ഒരു രാജ്യം സൃഷ്ടിച്ചാൽ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) ഈ നടപടിയെ സ്വാഗതം ചെയ്യുമെന്ന് മഹാരാഷ്ട്ര കാബിനറ്റ് മന്ത്രി നവാബ് മാലിക് പറഞ്ഞു. സമയം വരും എന്ന് ദേവേന്ദ്ര ജി പറഞ്ഞ രീതിയിൽ കറാച്ചി ഇന്ത്യയുടെ ഭാഗമാകും.

ഇന്ത്യയും പാകിസ്താനും ബംഗ്ലാദേശും ലയിപ്പിക്കണമെന്ന് ഞങ്ങൾ പറയുന്നു. ബെർലിൻ മതിൽ പൊളിക്കാൻ കഴിയുമെങ്കിൽ എന്തുകൊണ്ട് ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ് എന്നിവയ്ക്ക് ഒരുമിച്ച് വരാൻ കഴിയില്ല? ഈ മൂന്ന് രാജ്യങ്ങളെയും ലയിപ്പിച്ച് ഒരൊറ്റ രാജ്യം ഉണ്ടാക്കാൻ ബിജെപി ആഗ്രഹിക്കുന്നുവെങ്കിൽ ഞങ്ങൾ തീർച്ചയായും അതിനെ സ്വാഗതം ചെയ്യുമെന്ന് ഫഡ്‌നാവിസിന്റെ പരാമർശത്തെക്കുറിച്ച് പ്രതികരിച്ചുകൊണ്ട് മാലിക് പറഞ്ഞു.

Next Story

RELATED STORIES

Share it