- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ക്ലാസ് മുറി 'തണുപ്പിക്കാന്‍' ചുവരില്‍ ചാണകം പുരട്ടിയ പ്രിന്‍സിപ്പലിന്റെ മുറിയില്‍ ചാണകം തേച്ച് വിദ്യാര്‍ഥികള്‍ (വീഡിയോ)

ന്യൂഡല്‍ഹി: ക്ലാസ് മുറി തണുക്കുമെന്ന് അവകാശപ്പെട്ട് ചുവരുകളില്‍ ചാണകം തേച്ച ഡല്‍ഹിയിലെ കോളജ് പ്രിന്‍സിപ്പലിന്റെ മുറിയിലും ചാണകം തേച്ച് വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ്. ക്ലാസ് മുറി മാത്രം തണുത്താല്‍ പോരെന്നും പ്രിന്‍സിപ്പലിന്റെ മുറിയും തണുക്കട്ടെ എന്നും പറഞ്ഞാണ് ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റായ റോണക് ഖാത്രി ചാണകവുമായി എത്തിയത്. അശോക് വിഹാറിലെ ലക്ഷ്മിഭായി കോളജിലാണ് സംഭവം.
മുറി തണുക്കുമെന്നപേരില്‍ കോളജ് പ്രിന്‍സിപ്പല്‍ പ്രത്യുഷ് വത്സല ക്ലാസ് ചുവരുകളില്‍ ചാണകം തേക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു.
The principal of a college of Delhi University is coating the walls of a class room with cow dung.
— Sanghamitra Bandyopadhyay (@SanghamitraLIVE) April 14, 2025
Viksit Bharat approaching at 6G speeds. pic.twitter.com/DZCQPV7dMH
അധ്യാപകരുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ച വീഡിയോ പുറത്തായതോടെ വ്യാപകവിമര്‍ശനമുയര്‍ന്നിരുന്നു. കൈയ്യില്‍ വാരിയെടുത്ത ചാണകം ചുവരില്‍ തേച്ചുപിടിപ്പിക്കുന്ന സ്വന്തം ദൃശ്യം പ്രത്യുഷ് വത്സല തന്നെയാണ് അധ്യാപകരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഇട്ടത്. ചാണകം തേച്ച ഭിത്തിയുള്ള ക്ലാസ് പുതുമ ഉണ്ടാക്കുമെന്നും അധ്യാപനം ആഹഌദകരമാകും എന്നുമായിരുന്നു അടിക്കുറിപ്പ്. സംഗതി വിവാദമായതോടെ വിശദീകരണവുമായി പ്രിന്‍സിപ്പല്‍ രംഗത്തെത്തി. ഇന്ത്യയിലെ പരമ്പരാഗത ശീതീകരണ രീതികളെ കുറിച്ച് അധ്യാപകരില്‍ ഒരാള്‍ ഗവേഷണം നടത്തുന്നുണ്ടെന്നും അതിന്റെ ഭാഗമാണ് ചാണക പരീക്ഷണം എന്നുമായിരുന്നു മറുപടി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















