വോട്ടിങ് സമയം ദീര്‍ഘിപ്പിച്ചിട്ടില്ല; ആറുമണിക്ക് അവസാനിക്കുമെന്ന് ടിക്കാറാം മീണ

എന്നാല്‍ ആറിന് പോളിങ് സ്‌റ്റേഷനില്‍ ക്യൂവിലുള്ള എല്ലാ സമ്മതിദായകര്‍ക്കും വോട്ട് ചെയ്യുന്നതിന് സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മീണ അറിയിച്ചു. ഇതിനായി ആറുമണിക്ക് ക്യൂവിലുള്ള എല്ലാ സമ്മതിദായകര്‍ക്കും പ്രിസൈഡിങ്ങ് ഓഫിസര്‍ നമ്പരിട്ട സ്ലിപ് നല്‍കും.

വോട്ടിങ് സമയം ദീര്‍ഘിപ്പിച്ചിട്ടില്ല;  ആറുമണിക്ക് അവസാനിക്കുമെന്ന് ടിക്കാറാം മീണ

തിരുവനന്തപുരം: കേരളത്തിലെ ചില ബൂത്തുകളില്‍ വോട്ടിങ് സമയം ദീര്‍ഘിപ്പിച്ചു എന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ. വോട്ടിങ് സമയം നീട്ടിയിട്ടില്ലെന്നും കൃത്യം ആറിന് തന്നെ പോളിങ് അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ആറിന് പോളിങ് സ്‌റ്റേഷനില്‍ ക്യൂവിലുള്ള എല്ലാ സമ്മതിദായകര്‍ക്കും വോട്ട് ചെയ്യുന്നതിന് സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മീണ അറിയിച്ചു. ഇതിനായി ആറുമണിക്ക് ക്യൂവിലുള്ള എല്ലാ സമ്മതിദായകര്‍ക്കും പ്രിസൈഡിങ്ങ് ഓഫിസര്‍ നമ്പരിട്ട സ്ലിപ് നല്‍കും. ക്യൂവില്‍ അവസാനം നില്‍ക്കുന്ന ആള്‍ക്കായിരിക്കും ആദ്യം സ്ലിപ് നല്‍കുക. ആറുമണിക്ക് പോളിങ് സ്‌റ്റേഷനില്‍ ക്യൂവിലുള്ള ആള്‍ക്ക് എത്ര വൈകിയാലും വോട്ട് ചെയ്യാനുള്ള അവസരം ഉണ്ടാകുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു .
RELATED STORIES

Share it
Top