Sub Lead

സമരം 10ാം ദിനം; പദ്ധതി പ്രദേശം ഉപരോധിക്കും, ഇനി ചര്‍ച്ച മുഖ്യമന്ത്രിയുമായി മാത്രമെന്ന് വിഴിഞ്ഞം സമരസമിതി

സമരം 10ാം ദിനം; പദ്ധതി പ്രദേശം ഉപരോധിക്കും, ഇനി ചര്‍ച്ച മുഖ്യമന്ത്രിയുമായി മാത്രമെന്ന് വിഴിഞ്ഞം സമരസമിതി
X

തിരുവനനന്തപുരം: വിഴിഞ്ഞം സമരം പത്താം ദിവസം. മന്ത്രിതല സമിതിയുമായുള്ള രണ്ടാംവട്ട ചര്‍ച്ചയും പരജായപ്പെട്ടതോടെ പ്രതിഷേധം കടുപ്പിക്കാനുള്ള നീക്കത്തിലാണ് സമരക്കാര്‍. തിങ്കളാഴ്ച വീണ്ടും കടല്‍ മാര്‍ഗവും കര മാര്‍ഗവും വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശം ഉപരോധിക്കാനാണ് സമരക്കാരുടെ തീരുമാനം. വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കാതെ സമരം നിര്‍ത്തില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

വിഴിഞ്ഞം തുറമുഖ സമരം പരിഹരിക്കാനുള്ള രണ്ടാമത്തെ ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. മന്ത്രിസഭാ ഉപസമിതിയും സമരക്കാരുമായുള്ള ചര്‍ച്ചയാണ് പരാജയപ്പെട്ടത്. തുറമുഖ നിര്‍മാണം നിര്‍ത്താനാവില്ലെന്ന് സര്‍ക്കാര്‍ സമരക്കാരെ അറിയിച്ചു. സമരം തുടരുമെന്ന് പുരോഹിതര്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ പ്രതികരണം കരുതിക്കൂട്ടിയുള്ളതായിരുന്നില്ല എന്ന് മന്ത്രിമാര്‍ അറിയിച്ചു എന്ന് സഭാ നേതൃത്വം പറഞ്ഞു. അടിയന്തര പ്രമേയത്തിന്റെ പ്രത്യേക സാഹചര്യം മനസ്സിലാക്കണമെന്നും സമരസമിതിയോട് അഭ്യര്‍ത്ഥിച്ചു. മണ്ണെണ്ണയുടെ കാര്യത്തില്‍ ചര്‍ച്ച പോലും നടന്നില്ല. ചര്‍ച്ചകള്‍ തുടരും .മുഖ്യമന്ത്രിയുമായി ചര്‍ച്ച നടക്കും എന്ന് പ്രതീക്ഷിക്കുന്നതായും സമരസമിതി വ്യക്തമാക്കി. മന്ത്രിമാരായ വി.അബ്ദുറഹ്മാന്‍, ആന്റണി രാജു, ജില്ലാ കളക്ടര്‍, വികാരി ജനറല്‍ യൂജിന്‍ പെരേര, സമരസമിതി കണ്‍വീനര്‍ ഫാ. തിയൊഡോഷ്യസ് ഡിക്രൂസ് തുടങ്ങിയവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

കൂടിക്കാഴ്ചയില്‍ വിഴിഞ്ഞം സമരത്തെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ നടത്തിയ പരാമര്‍ശങ്ങളും ചര്‍ച്ചയായി. മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ സമരസമിതിയിലെ സഭാ പ്രതിനിധികള്‍ കടുത്ത അമര്‍ഷമാണ് രേഖപ്പെടുത്തിയത്. വിഴിഞ്ഞം സമരം ആസൂത്രിതമാണെന്നും വിഴിഞ്ഞത്തുള്ളവരല്ല പുറത്ത് നിന്നും വന്നവരാണ് സമരം ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞതാണ് സമരസമിതി പ്രവര്‍ത്തകരെ പ്രകോപിതരാക്കിയത്.

വിഴിഞ്ഞത്ത് ഇന്നലേും തുറമുഖത്തിനുള്ളില്‍ കടന്നു മത്സ്യ തൊഴിലാളികളുടെ സമരം നടന്നു. സമരക്കാരെ തടയാന്‍ പോലിസ് സ്ഥാപിച്ച ബാരിക്കേഡുകളും തുറമുഖത്തിന്റെ ഗേറ്റും മറികടന്നാണ് സമരക്കാര്‍ ഉള്ളില്‍ കടന്നത്. കണ്ണാംതുറ, കൊച്ചുതോപ്പ്, വലിയതോപ്പ് മേഖലകളില്‍ നിന്നുള്ളവരാണ് ഇന്ന് സമരം നടത്തിയത്. സമരസ്ഥലത്ത് സമരക്കാര്‍ എത്തിയ വാഹനങ്ങളുടെ നമ്പര്‍ പോലിസ് എഴുതിയെടുക്കാന്‍ ശ്രമിച്ചത് തര്‍ക്കത്തിന് ഇടയാക്കി. പോലിസ് പ്രകോപനം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് സമരക്കാര്‍ ആരോപിച്ചു.

അതേസമയം വിഴിഞ്ഞത്ത് സമരംചെയ്യുന്നവരോടുള്ള വാശി വെടിഞ്ഞ് മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് തയ്യാറാവണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സമരം ആസൂത്രിതമാണെന്നും വിഴിഞ്ഞത്തുള്ളവരല്ല സമരം ചെയ്യുന്നതെന്നുമുള്ള മുഖ്യമന്ത്രിയുടെ നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു. സമരം നീണ്ട് പോകുന്നത് ഒഴിവാക്കണം. എന്നാല്‍ തുറമുഖ നിര്‍മാണം നിര്‍ത്തിവെക്കണമെന്ന ആവശ്യത്തോട് യോജിപ്പില്ലെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.

Next Story

RELATED STORIES

Share it