Sub Lead

പി സി ജോര്‍ജ്ജിന്റെ പ്രസംഗത്തിനിടെ സിപിഎം-ജനപക്ഷം സംഘര്‍ഷം

ജനപക്ഷത്തിന്റെ പ്രവര്‍ത്തകരും സിപിഎം പ്രവര്‍ത്തകരും ഏറ്റുമുട്ടുന്ന സാഹചര്യം ഉണ്ടായി. തുടര്‍ന്ന് താന്‍ പ്രസംഗം അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞ് പി സി ജോര്‍ജ് മടങ്ങുകയായിരുന്നു.

പി സി ജോര്‍ജ്ജിന്റെ പ്രസംഗത്തിനിടെ സിപിഎം-ജനപക്ഷം സംഘര്‍ഷം
X

കോട്ടയം: പി സി ജോര്‍ജ്ജിന്റെ പ്രസംഗത്തിനിടെ പാറത്തോടില്‍ സംഘര്‍ഷം. സിപിഎം ജനപക്ഷം പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. പി സി ജോര്‍ജ്ജിന്റെ പ്രസംഗം നടക്കുന്നതിനിടെ എല്‍ഡിഎഫിന്റെ പ്രചാരണ വാഹനം കടന്നുപോയതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. സിപിഎം പ്രവര്‍ത്തകര്‍ മനപ്പൂര്‍ം തന്റെ പ്രസംഗം അലങ്കോലപ്പെടുത്തിയെന്ന് പി സി ജോര്‍ജ്ജ് ആരോപിച്ചു.

പി സി ജോര്‍ജ് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും പ്രചരണ വാഹനങ്ങള്‍ കടന്നുപോയി. ഇതോടെ അദ്ദേഹത്തിന്റെ പ്രസംഗം തടസ്സപ്പെട്ടു. ഇതോടെ പി സി ജോര്‍ജ്ജ് ക്ഷുഭിതനാവുകയായിരുന്നു. ഇത്തരം പ്രവണതകള്‍ ശരിയല്ലെന്ന് പറഞ്ഞു. എന്നാല്‍ എല്‍ഡിഎഫിന്റെ പ്രചാരണ വാഹനങ്ങള്‍ വീണ്ടും അതുവഴി കടന്നുപോയതോടെയാണ് സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്. ജനപക്ഷത്തിന്റെ പ്രവര്‍ത്തകരും സിപിഎം പ്രവര്‍ത്തകരും ഏറ്റുമുട്ടുന്ന സാഹചര്യം ഉണ്ടായി. തുടര്‍ന്ന് താന്‍ പ്രസംഗം അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞ് പി സി ജോര്‍ജ് മടങ്ങുകയായിരുന്നു.

Next Story

RELATED STORIES

Share it