Sub Lead

മധ്യപ്രദേശില്‍ പശുവിനെ ട്രാക്ടറില്‍ കെട്ടി വലിച്ച് ഗ്രാമീണര്‍ (വീഡിയോ)

മധ്യപ്രദേശില്‍ പശുവിനെ ട്രാക്ടറില്‍ കെട്ടി വലിച്ച് ഗ്രാമീണര്‍ (വീഡിയോ)
X

ഭോപ്പാല്‍: പശുവിനെ രാഷ്ട്രീയ ആയുധമാക്കുകയും പശുവിന്റെ പേരില്‍ മനുഷ്യനെ തല്ലിക്കൊല്ലുകയും ചെയ്യുന്ന ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പശുക്കള്‍ക്കെതിരായ അതിക്രമങ്ങളും വര്‍ധിക്കുന്നു. പശുവിനെ ട്രാക്ടറില്‍ കെട്ടി വലിച്ചിഴച്ച് കൊണ്ട് പോകുന്ന വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. മധ്യപ്രദേശിലെ ദേവാസിലെ ഖതേഗാവില്‍ നിന്നുള്ളതാണ് വീഡിയോ ദൃശ്യങ്ങള്‍.

സമീപകാലത്തായി ഗോവധം നിരോധിച്ച സംസ്ഥാനങ്ങളില്‍ പശുക്കള്‍ക്കെതിരായ അതിക്രമം വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ട്. ദിവസങ്ങള്‍ക്ക് മുമ്പ് പശുക്കളെ കുത്തിയൊലിക്കുന്ന പുഴയിലേക്ക് തള്ളിവിടുന്ന വീഡിയോ സാമൂഹക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സംഭവത്തില്‍ നാട്ടുകാര്‍ക്കെതിരേ പോലിസ് കേസെടുക്കുകയും ചെയ്തിരുന്നു. കറവ വറ്റിയ പശുക്കളെ പരിപാലിക്കാനാവാതെ കര്‍ഷകര്‍ ദുരിതത്തിലായിരിക്കുകയാണ്. ഇത്തരത്തിലുള്ള പശുക്കളേയാണ് ഇതുപോലെ ഉപേക്ഷിക്കുന്നത്.

Next Story

RELATED STORIES

Share it