വിജയരാഘവന് ആര്‍എസ്എസിന്റെ ഭാഷ; ബിജെപിയുടെ മെഗാ ഫോണെന്നും ചെന്നിത്തല
രാവിലെ കെ സുരേന്ദ്രന്‍ പറയുന്നത് ഉച്ചയ്ക്ക് വിജയരാഘവന്‍ പറയുന്നുവെന്നും ചെന്നിത്തല പറഞ്ഞു.സിപിഎം ബിജെപി ബന്ധത്തിന്റെ വ്യക്തമായ സൂചനയാണ് ഇതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

പത്തനംതിട്ട: ആര്‍എസ്എസിന്റെ ഭാഷയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റേതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ബിജെപിയുടെ മെഗാഫോണാണ് വിജയരാഘവന്‍. രാവിലെ കെ സുരേന്ദ്രന്‍ പറയുന്നത് ഉച്ചയ്ക്ക് വിജയരാഘവന്‍ പറയുന്നുവെന്നും ചെന്നിത്തല പറഞ്ഞു.സിപിഎം ബിജെപി ബന്ധത്തിന്റെ വ്യക്തമായ സൂചനയാണ് ഇതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
ന്യൂനപക്ഷ വര്‍ഗീയതയാണ് ഏറ്റവും തീവ്രമായതെന്നും ഇതിനെ എല്ലാവരും ഒരുമിച്ചു നിന്ന് എതിര്‍ക്കണമെന്നും എല്‍ഡിഎഫിന്റെ വടക്കന്‍ മേഖലാ വികസനമുന്നേറ്റ ജാഥയ്ക്ക് ഇന്നലെ കോഴിക്കോട് മുക്കത്ത് നല്‍കിയ സ്വീകരണത്തിനിടെ വിജയരാഘവന്‍ പ്രസ്താവിച്ചിരുന്നു. ഇതിന് മറുപടിയായാണ് ചെന്നിത്തലയുടെ പ്രതികരണം.
അതേസമയം, ന്യൂനപക്ഷ വര്‍ഗീയതയാണ് കൂടുതല്‍ അപകടകരമെന്ന് പറഞ്ഞിട്ടില്ലെന്ന് വിജയരാഘവന്‍ വിശദീകരിച്ചു. തന്റെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിച്ചു. ഭൂരിപക്ഷ വര്‍ഗീയതയാണ് അപകടം. അതിന് അധികാരത്തിന്റെ സ്വാധീനമുണ്ട് എന്ന് വിജയരാഘവന്‍ പറഞ്ഞു.സമരം നടത്തുന്ന ഉദ്യോഗാര്‍ത്ഥികളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്താന്‍ തയ്യാറാകണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് ഈഗോയാണ്. ധാര്‍ഷ്ട്യവും പിടിവാശിയും ഒരു ഭരണാധികാരിക്ക് ചേര്‍ന്നതല്ല. പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചിട്ടില്ല. സര്‍ക്കാര്‍ വിലാസം സംഘടനയായതുകൊണ്ടാണ് ഡിവൈഎഫ്‌ഐ സമരം ചെയ്യാത്തതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
RELATED STORIES
ഡല്ഹിയിലും പരിസര പ്രദേശങ്ങളിലും വന് ഭൂചലനം; റിക്ടര് സ്കെയിലില്...
21 March 2023 5:33 PM GMTഹിന്ദുത്വ കെട്ടിപ്പടുത്തത് നുണകളിലാണെന്ന് ട്വീറ്റ്; കന്നഡ നടന് ചേതന് ...
21 March 2023 5:12 PM GMT'ഹിന്ദുത്വ കെട്ടിപ്പടുത്തത് നുണകളില്' ട്വീറ്റിനു പിന്നാലെ...
21 March 2023 5:08 PM GMTമാസപ്പിറവി കണ്ടില്ല; ഗള്ഫ് രാജ്യങ്ങളില് വ്രതാരംഭം വ്യാഴാഴ്ച,...
21 March 2023 3:48 PM GMTപോപുലര് ഫ്രണ്ട് നിരോധനം: കേന്ദ്രതീരുമാനം ശരിവച്ച് യുഎപിഎ ട്രൈബ്യൂണല്
21 March 2023 1:48 PM GMTവാഹനാപകടത്തില് പരിക്കേറ്റ് ചികിത്സയിലിരുന്ന ഡിവൈഎഫ്‌ഐ നേതാവ്...
21 March 2023 11:51 AM GMT