Sub Lead

വാഹനം പണയം വച്ച് തട്ടിപ്പ്: പ്രതി അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം പിടിയില്‍

വാടാനപ്പിളളി ചിലങ്ക സെന്ററില്‍ പുതിയ വീട്ടീല്‍ അബ്ദുല്ലയുടെ മകന്‍ മുല്ല എന്നറിയപ്പെടുന്ന റാഫി (40) ആണ് പിടിയിലായത്.

വാഹനം പണയം വച്ച് തട്ടിപ്പ്:  പ്രതി അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം പിടിയില്‍
X
മാള: വാഹനങ്ങള്‍ വാടകക്കെടുത്ത് മറിച്ച് പണയം വച്ച് പണം തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍. വാടാനപ്പിളളി ചിലങ്ക സെന്ററില്‍ പുതിയ വീട്ടീല്‍ അബ്ദുല്ലയുടെ മകന്‍ മുല്ല എന്നറിയപ്പെടുന്ന റാഫി (40) ആണ് പിടിയിലായത്. ചാലക്കുടി ഡിവൈഎസ്പി സി ആര്‍ സന്തോഷിന്റെ നിര്‍ദ്ദേശപ്രകാരം മാള സി ഐ ഭൂപേഷ് കെ കെ യുടെ നേതൃത്വത്തിലാണ് വാടാനപ്പിള്ളിയില്‍നിന്നും പ്രതിയെ പിടികൂടിയത്.

2013 മെയില്‍ റാഫിയും സംഘവും മാള പള്ളിപ്പുറം സ്വദേശി അലിയുടെ ടൊയോട്ട എറ്റിയോസ് കാര്‍ വാടകക്കെടുത്ത് ചാവക്കാട് ഭാഗത്ത് പണയം വച്ച് പണം തട്ടിയതിനും മാള പൂപ്പത്തി സ്വദേശിയുടെ പുത്തന്‍ മാരുതി വാഗണര്‍ കാര്‍ വാടകയ്‌ക്കെടുത്ത് ചങ്ങരംകുളത്ത് പണയം വച്ച് പണം തട്ടിയതിനും മാള പോലിസില്‍ കേസെടുത്ത് അന്വേഷിച്ചു വരവേയാണ് മുന്‍പും സമാനമായ പല കേസുകളുള്ള റാഫിയും സംഘവും ഉള്‍പ്പെട്ടതായി അന്വേഷണ സംഘത്തിന് മനസ്സിലായത്്. ഇതിനിടെ അന്നത്തെ അന്വേഷണ സംഘത്തെ വെട്ടിച്ച് റാഫി വിദേശത്തേക്ക് കടക്കുകയായിരുന്നു. സൗദിയില്‍ നിന്നും നാട്ടിലെത്തിയതായി ചാലക്കുടി ഡി വൈ എസ് പിക്ക് ലഭിച്ച രഹസ്യ സന്ദേശമാണ് അറസ്റ്റിനു വഴിയൊരുക്കിയത്.

പുലര്‍ച്ചെ മുതല്‍ റാഫിയുടെ വീടും പരിസരവും നിരീക്ഷിക്കാനാരംഭിച്ച പ്രത്യേകാന്വേഷണ സംഘാഗങ്ങള്‍ വീടിനോടു ചേര്‍ന്നുള്ള പഴക്കടയില്‍ പഴം വാങ്ങാന്‍ വന്നവരാണെന്ന വ്യാജേന വീട്ടുകാരെ സമീപിച്ചെങ്കിലും സംശയം തോന്നിയ റാഫി പുറത്തു വരാതെ പിന്‍വാതിലിലൂടെ രക്ഷപെടാന്‍ ശ്രമിക്കുകയായിരുന്നു. വീടിനു പുറകിലൂടെ ഒരാള്‍ ഓടിപ്പോകുന്നതു കണ്ട അന്വേഷണ സംഘം പിന്നാലെ ഒരു കിലോമീറ്ററോളം ഓടിയാണ് ഇയാളെ പിടികൂടിയത്. തുടര്‍ന്ന് മാളയിലെത്തിച്ച പ്രതിയെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ മാള കൂടാതെ അന്തിക്കാട്, വാടാനപ്പിള്ളി, നെടുപുഴ എന്നിവിടങ്ങളിലും തമിഴ്‌നാട്ടിലും സമാനമായ കേസുകളില്‍ പ്രതിയാണെന്നു കണ്ടെത്തി. മാള എസ് ഐ കെ ഒ പ്രദീപ്, െ്രെകം സ്‌ക്വാഡംഗങ്ങളായ ജിനുമോന്‍ തച്ചേത്ത്, സി എ ജോബ്, സതീശന്‍ മടപ്പാട്ടില്‍, റോയ് പൗലോസ്, പി എം മൂസ, വി യു സില്‍ജോ, എ യു റെജി, ഷിജോ തോമസ്, കെ കെ വിനോദ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

ചാലക്കുടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയ റാഫിയെ റിമാന്റ് ചെയ്ത് സബ് ജയിലിലേക്കയച്ചു.

Next Story

RELATED STORIES

Share it