അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ്
പാപികളായതിനാല്‍ ക്ഷേത്രം നിര്‍മിക്കുന്നതില്‍ ബിജെപി പരാജയപ്പെടും. മര്യാദ പുരുഷോത്തമനായ രാമന്റെ ഭക്തരോട് നൈതികതയോ മാന്യതയോ അവര്‍ കാണിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡെറാഡൂണ്‍: കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് കോണ്‍ഗ്രസ് തോവും മുന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്ത്. സുപ്രിംകോടതി തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് ക്ഷേത്രം നിര്‍മിക്കും. പാപികളായതിനാല്‍ ക്ഷേത്രം നിര്‍മിക്കുന്നതില്‍ ബിജെപി പരാജയപ്പെടും. മര്യാദ പുരുഷോത്തമനായ രാമന്റെ ഭക്തരോട് നൈതികതയോ മാന്യതയോ അവര്‍ കാണിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ഭരണഘടനയുടെ അന്തസും ബഹുമാനവും ഉറപ്പുവരുത്തും.
അതേസമയം, സഹപ്രവര്‍ത്തകരും ഉത്തരാഖണ്ഡ് നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ ഇന്ദിരാ ഹൃദയേഷും റാവത്തിന്റെ പരാമര്‍ശത്തിനെതിരേ വിമര്‍ശനവുമായി മുന്നോട്ട് വന്നിട്ടുണ്ട്.അങ്ങനെയായിരുന്നെങ്കില്‍ പത്തുവര്‍ഷത്തോളം അധികാരത്തിലിരുന്ന വേളയില്‍ കോണ്‍ഗ്രസിന് ക്ഷേത്രം നിര്‍മിക്കാനാവുമായിരുന്നുവെന്ന് ഇന്ദിരാ ഹൃദയേഷ് പറഞ്ഞു.
അതേസമയം, കോണ്‍ഗ്രസിന്റെ തീവ്രഹിന്ദുത്വ ശൈലി പുറത്തെടുക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. ആര്‍എസ്എസും വിശ്വഹിന്ദു പരിഷത്തും ബിജെപിയുമായി ഇടഞ്ഞ് നില്‍ക്കുന്ന സാഹചര്യത്തില്‍ ഹിന്ദി ഹൃദയഭൂമിയിലെ വോട്ടുബാങ്ക് ലക്ഷ്യമിട്ടാണ് ഇത്തരം പരാമര്‍ശങ്ങളെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.
RELATED STORIES
കോഴിക്കോട് എംഡിഎംഎയുമായി ദമ്പതികള്‍ പിടിയില്‍
24 Sep 2023 6:19 AM GMTതൃശൂര്‍ കാട്ടൂരില്‍ നിന്നും കഴിഞ്ഞ ദിവസം കാണാതായ വിദ്യാര്‍ത്ഥിനിയുടെ...
24 Sep 2023 6:12 AM GMTഏഷ്യന്‍ ഗെയിംസ്; ആദ്യ ദിനം ഇന്ത്യക്ക് മൂന്ന് വെള്ളിയും രണ്ട് വെങ്കലവും
24 Sep 2023 6:07 AM GMTആര് എസ് എസ് നേതാവിന്റെ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത പി കെ...
24 Sep 2023 5:55 AM GMTപ്രശസ്ത സംവിധായകന് കെ ജി ജോര്‍ജ് അന്തരിച്ചു
24 Sep 2023 5:43 AM GMTപശുവിനെ മേയ്ക്കുന്നതിനിടെ കാട്ടാന ആക്രമണം; കര്ഷകന് മരിച്ചു
23 Sep 2023 5:13 PM GMT