Sub Lead

അനധികൃത കുടിയേറ്റക്കാര്‍ക്കെതിരേ നടപടിക്കൊരുങ്ങി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍; ഓരോ ജില്ലയിലും തടങ്കല്‍ കേന്ദ്രങ്ങള്‍

അനധികൃത കുടിയേറ്റക്കാര്‍ക്കെതിരേ നടപടിക്കൊരുങ്ങി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍; ഓരോ ജില്ലയിലും തടങ്കല്‍ കേന്ദ്രങ്ങള്‍
X

ന്യൂഡല്‍ഹി: അനധികൃത കുടിയേറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കാനൊരുങ്ങി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. എല്ലാ ജില്ലകളിലും തടങ്കല്‍ കേന്ദ്രങ്ങള്‍ തുടങ്ങുന്നതിനായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കി. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ നടപടികള്‍ സംസ്ഥാനത്ത് തുടരുന്ന പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്.

ജില്ലാ മജിസ്‌ട്രേറ്റുമാരുടെ നേതൃത്വത്തില്‍ അതാത് ജില്ലകളില്‍ പരിശോധന നടത്തണമെന്നും കുടിയേറ്റക്കാര്‍, നിയമം ലംഘിച്ച് രാജ്യത്ത് തുടരുന്ന ഇതര രാജ്യങ്ങളിലെ പൗരന്മാര്‍ എന്നിവരെ തിരിച്ചറിയുകയും അവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നുമാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശത്തില്‍ പറയുന്നത്.

ക്രമസമാധാനം, ദേശീയ സുരക്ഷ, സാമൂഹിക ഐക്യം എന്നിവയ്ക്കാണ് മുന്‍ഗണന നല്‍കുന്നതെന്നും സംസ്ഥാനത്ത് ഒരു തരത്തിലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനവും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പരിശോധന പൂര്‍ത്തിയാകുന്നതു വരെ കുടിയേറ്റക്കാരെ തടങ്കല്‍ കേന്ദ്രങ്ങളില്‍ പാര്‍പ്പിച്ച് നടപടികള്‍ പൂര്‍ത്തിയായതിനു ശേഷം സ്വന്തം നാട്ടിലേക്ക് തിരിച്ചയക്കുമെന്നും യോഗി കൂട്ടിച്ചേര്‍ത്തു.





Next Story

RELATED STORIES

Share it